AmericaKeralaLatest NewsNewsObituary
കാനഡയിൽ കാണാതായ മലയാളി യുവാവ് (ഫിന്റോ ആന്റണി 39)കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ടൊറന്റോ: കാണാതായ നിലയിൽ നടത്തിയ അന്വേഷണം തുടർന്നിരുന്ന മലയാളി യുവാവിനെ കാനഡയിലെ ടൊറന്റോയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂരിനടുത്ത് നീലീശ്വരം സ്വദേശിയായ പുതുശേരി ഫിന്റോ ആന്റണി (39) ആയിരുന്നു മരിച്ചത്.
ഏപ്രിൽ 5 മുതൽ ജിപിഎസ് സംവിധാനമുള്ള വാഹനവും ഫിന്റോയും ഒന്നിച്ചാണ് കാണാതായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. 12 വർഷമായി ഫിന്റോ കാനഡയിൽ ജോലി ചെയ്യുകയായിരുന്നു. ആറുമാസമായി ഭാര്യയും രണ്ട് മക്കളും അദ്ദേഹത്തിനൊപ്പമുണ്ട്. കാണാതായ ദിവസം മൊബൈൽ ഫോൺ വീട്ടിലാക്കി പോയ നിലയിലായിരുന്നു.
നീലീശ്വരത്തെ പൂണേലി വീട്ടിലത്തിയ ധന്യയാണ് ഭാര്യ. മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.