യുഎസ് വോട്ടർ രജിസ്ട്രേഷനിൽ പൗരത്വ തെളിവ് നിർബന്ധമാകുന്നു: ഹൗസ് പ്രതിനിധിസഭ “സേവ് ആക്ട്” പാസാക്കി

വാഷിംഗ്ടൺ ഡി.സി: യു.എസ്. ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം നേടാൻ രജിസ്റ്റർ ചെയ്യുമ്പോൾ പൗരത്വത്തിന്റെ തെളിവ് നിർബന്ധമാക്കുന്ന നിയമമാണ് ഹൗസ് ഓഫ് റപ്രസന്ററ്റീവ്സ് പാസാക്കിയ “സേവ് ആക്ട്”. 1993ലെ ദേശീയ വോട്ടർ രജിസ്ട്രേഷൻ നിയമത്തിൽ (NVRA) വരുത്തുന്ന ഭേദഗതിയിലൂടെ, യുഎസ് പൗരത്വം തെളിയിക്കുന്ന രേഖകൾ ഇല്ലെങ്കിൽ വ്യക്തികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടാകും. പൊതുജനങ്ങളിൽ നിന്നുള്ള വോട്ടർമാരുടെ പട്ടികയിൽ പൗരന്മാരല്ലാത്തവർ ഉണ്ടായിരിക്കരുതെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.
“മോട്ടോർ വോട്ടർ” നിയമമെന്നറിയപ്പെടുന്ന NVRAയിൽ ഈ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായി, വ്യക്തികൾ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് അവരുടെ പൗരത്വം രേഖാമൂലം തെളിയിക്കേണ്ടിവരും. പുതുതായി പാസാക്കിയ ബില്ലിനെ അനുകൂലിച്ച് 220 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ എതിർത്ത് 208 പേരാണ് വോട്ട് ചെയ്തത്. മെഡിക്കൽ പ്രശ്നങ്ങളെ തുടർന്ന് ഒരാളായ ഡെമോക്രാറ്റ് അംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളുടെയും നാലു ഡെമോക്രാറ്റുമാരുടെയും പിന്തുണ ബില്ലിന് ലഭിച്ചു, നാല് റിപ്പബ്ലിക്കൻമാർ ബില്ലിനെ എതിർത്തു.
ഫെഡറൽ, സംസ്ഥാന, മിക്ക തദ്ദേശ തെരഞ്ഞെടുപ്പുകളിലും പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യാൻ അനുമതിയില്ല. എന്നിരുന്നാലും, കാലിഫോർണിയ, മേരിലാൻഡ്, വെർമോണ്ട്, വാഷിംഗ്ടൺ ഡി.സി. എന്നിവിടങ്ങളിലെ ചില മുനിസിപ്പാലിറ്റികൾ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർക്കും വോട്ടവകാശം അനുവദിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൗസ് പാസാക്കിയ പുതിയ നിയമം ദേശീയതലത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.