കൈനിയ്ക്കര കുഞ്ചെറിയച്ചൻ (84) ഡാളസിൽ അന്തരിച്ചു

ഡാളസ് : ഡാളസ് സണ്ണിവെയിൽ സ്വദേശിയായ കൈനിയ്ക്കര കുഞ്ചെറിയച്ചൻ (84) അന്തരിച്ചു. ഡാളസ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം, സഭയ്ക്കുവേണ്ടി രണ്ടുതവണ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹത്തിൽ വിശ്വസ്തനായി സേവനമനുഷ്ഠിച്ചിരുന്ന കുഞ്ചെറിയച്ചൻ, കൈനിക്കര ജോർജ് (സിജു)യുടെ സഹോദരനാണ്. ഭാര്യ മറിയാമ്മ കുഞ്ചെറിയയാണ്. മക്കൾ ജോൺസൺ കുഞ്ചെറിയ (കാലിഫോർണിയ), വിൽസൺ കുഞ്ചെറിയ (ഡാളസ്). മരുമക്കൾ പ്രിയ ജോൺസൺ, ബ്ലെസി വിൽസൺ. കൊച്ചുമക്കൾ ഡിലൻ, ദിയ, നവോമി.
അന്ത്യോപചാരങ്ങൾ ഏപ്രിൽ 21ന് തിങ്കളാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെ ഡാളസിലെ ഗാർലൻഡിലുള്ള സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ വച്ച് നടക്കും. തുടർന്ന് ഏപ്രിൽ 22 ചൊവ്വാഴ്ച രാവിലെ 10:30 മുതൽ പള്ളി പ്രാർത്ഥനയും അന്ത്യസംസ്‌കാരച്ചടങ്ങുകളും ഉണ്ടാകും. സംസ്കാരം റോലെറ്റിലെ സെക്രഡ് ഹാർട്ട് സെമിത്തേരിയിലാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: കൈനിക്കര ജോർജ് (സിജു) – 469 471 8634.