ദൈവത്തിന്റെ പൊതി ചോറുമായി രാജു ചിറമണ്ണില്‍ ന്യൂയോര്‍ക്കില്‍ എത്തുന്നു

ന്യൂയോര്‍ക്ക് : നാല് പതിറ്റാണ്ടിലധികമായി ന്യൂയോര്‍ക്കില്‍ താമസിച്ചുവരുന്ന മലയാളി എഴുത്തുകാരന്‍ രാജു ചിറമണ്ണില്‍ രചിച്ച കഥാസമാഹാരം ‘ദൈവത്തിന്റെ പൊതി ചോറ്’ ഏപ്രില്‍ 19-ാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കിലെ 406 കിംഗ് സ്ട്രീറ്റ്, പോര്‍ട്ട് ചെസ്റ്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. ക്ഷണിക്കപ്പെട്ട സദസ്സിന്റെ സാന്നിധ്യത്തില്‍ അരങ്ങേറുന്ന ഈ ചടങ്ങ് മലയാള സാഹിത്യലോകത്തിന്‍റെ ഒരു അനശ്വരനിമിഷമാകുമെന്നത് തീർച്ചയാണ്.

ഇരുപത് തിരഞ്ഞെടുത്ത കഥകള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം, നാലു പതിറ്റാണ്ടുകളായി പ്രവാസജീവിതം നയിക്കുന്ന എഴുത്തുകാരന്റെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങളുടെയും ആത്മനൊമ്പരങ്ങളുടെയും അക്ഷരരൂപീകരണമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ന്യൂയോര്‍ക്കിലെയും ജീവിതം ഒരുമിച്ച് നെയ്തുപിണഞ്ഞ കഥകള്‍ വായനക്കാരെ അവരുടെ തന്നെ ജീവിതത്തിലേക്ക് തിരിച്ചുനോക്കാന്‍ പ്രേരിപ്പിക്കുന്നു.
കുടിയേറ്റഭൂമിയായ അമേരിക്കയില്‍ മലയാള സാഹിത്യത്തിന്റെ തനതായ കൈവേലകളിലൊന്നായി രാജു ചിറമണ്ണിലിന്റെ സൃഷ്ടികള്‍ നാം കണ്ടു പഠിച്ചിരിക്കുകയാണ്. മനുഷ്യസ്നേഹവും കരുണയും നിറഞ്ഞതുമായ കഥാപാത്രങ്ങളിലൂടെ സഹജീവികളുടെ വിവിധ നിഴല്‍തണലുകള്‍ ജീവിതം എന്ന നിലയില്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലാണ് ഓരോ കഥയും വായനക്കാരനുമായി ചിന്തയുടെ ബന്ധം പുലര്‍ത്തുന്നത്.
സമകാലിക വിഷയങ്ങളെ വളരെയധികം ആഴത്തില്‍ തന്റെ എഴുത്തിലൂടെ സ്വരപ്പെടുത്തുന്ന രാജു ചിറമണ്ണില്‍, നിരവധി പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരനാണ്. ആദ്യകാലത്ത് തന്നെ സൃഷ്ടികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കാലം കടന്നുപോയാലും ചേർന്നുപോകാത്ത ചില അനുഭവങ്ങളെ നോവലുകളിലൂടെയും കഥകളിലൂടെയും നമ്മള്‍ക്ക് തന്‍റെ ഹൃദയത്തില്‍നിന്ന് പങ്കുവെച്ചിരിക്കുന്നു.
മനുഷ്യബന്ധങ്ങളുടെയും ജീവിതവാസ്തവങ്ങളുടെയും ഗന്ധം നിറച്ച ഈ ഇരുപത് കഥകള്‍ ഒട്ടുമിക്കവാറും നമ്മളൊക്കെ കടന്നുപോകുന്ന വഴികളിലൂടെയുള്ള പിന്തിരിഞ്ഞുനോക്കലുകള്‍ തന്നെയാണ്. ഈ കഥാസമാഹാരം എഴുത്തുകാരന്റെ മാത്രമല്ല, ഓരോ മലയാളിയുടേയും അനുഭവമായി മാറുന്നു.
‘ദൈവത്തിന്റെ പൊതി ചോറ്’ എന്ന ഈ കഥാസമാഹാരത്തിന് സാഹിത്യലോകത്തിന്റെ മുഴുവന്‍ ആശംസകളും നേർന്നുകൊണ്ട് …