ഡാലസിൽ എത്തിച്ചേർന്ന പുതിയ മാർത്തോമ്മ വൈദീകർക്ക് ഹൃദയപൂർവം വരവേൽപ്പ്

ഡാലസ്: മാർത്തോമ്മ സഭയുടെ ചട്ടപ്രകാരം അടുത്ത മൂന്ന് വർഷത്തേക്ക് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ വികാരിയായി നിയമിതനായ റവ. എബ്രഹാം വി. സാംസണെയും, ഡാലസ് പ്ലാനോയിലെ സെഹിയോൻ മാർത്തോമ്മ ഇടവകയുടെ വികാരിയായി നിയമിതനായ റവ. റോബിൻ വർഗീസിനെയും ഡാലസിൽ ഹൃദയപൂർവം സ്വാഗതം ചെയ്തു.
ഡാലസ് ഡി.എഫ്.ഡബ്ല്യൂ. അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈദീകർ അവരുടെ കുടുംബങ്ങളോടൊപ്പം എത്തുമ്പോൾ, ഡാലസിലെ വിവിധ മാർത്തോമ്മ ഇടവകളിൽ നിന്നുള്ള പ്രതിനിധികൾ ചെലുത്തിയ സാന്നിധ്യത്തോടെ ഉഷ്മളമായ സ്വീകരണമായി മാറ്റിയിരുന്നതാണ്.
ഡാലസ് ക്രോസ് വേ മാർത്തോമ്മ ഇടവക വികാരി റവ. എബ്രഹാം കുരുവിളയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പി.ടി. മാത്യു, അറ്റേർണി ലാൽ വർഗീസ്, ഈശോ മാളിയേക്കൾ, സിസിൽ ചെറിയാൻ, നിതിൻ തൈമുറിയിൽ, ഫിലിപ്പ് മാത്യു, ഡോ. സാം ജോയ്, മനോജ് വർഗീസ്, ജേക്കബ് ജോർജ്, മാത്യു ജോർജ്, സജി ജോർജ്, തോമസ് കെ. ജോർജ്, ആഡം മാത്യു, ഷിബു തോമസ് പുല്ലംപള്ളിൽ, എലീസ ആൻഡ്രൂസ്, ജിനു എന്നിവരും മറ്റും സ്വീകരണ സംഘത്തിൽ സജീവമായി പങ്കെടുത്തു.
വൈദീകരുടെയും കുടുംബങ്ങളുടെയും ഡാലസിലേക്കുള്ള ഈ പുതിയ തുടക്കം സഭാംഗങ്ങൾ ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്.
ഇടവകകളിലും സഭാ പ്രവർത്തനങ്ങളിലും പുതിയ ഊർജം പകരുമെന്നും സഭാംഗങ്ങൾ പ്രതീക്ഷിക്കുന്നു.