AmericaKeralaLatest NewsNews

പ്രിന്റ് മീഡിയയുടെ വിശ്വാസ്യതയെക്കുറിച്ചും മാധ്യമ എതിക്ക്സിനെയും കുറിച്ചും – ജോസ് പനച്ചിപ്പുറം

ന്യു യോർക്ക്: “ദൃശ്യമാധ്യമങ്ങൾ ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും വിശ്വാസ്യത കൊണ്ടാണ് അവസാനവാക്ക് പ്രിന്റ് മീഡിയയ്ക്ക്”–മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.പി.സി.എൻ.എ. ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി അധ്യക്ഷനായിരുന്നു. ഡോ. ആനി പോൾ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ഫൊക്കാന പ്രസിഡന്റും കേരളം ടൈംസ് മാനേജിങ് ഡയറക്ടറും ആയ പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്, തോമസ് കോശി, ജോൺ സി. വർഗീസ്, മോൻസി വർഗീസ്, മോളമ്മ വർഗീസ്, പി.ടി. തോമസ്, കെ.കെ. ജോൺസൺ, നോഹ ജോർജ്, മത്തായി ചാക്കോ, ഷാജു മണിമലേത്ത്, അലക്സ് എബ്രഹാം, പി.ടി. വർഗീസ്, ടോം നൈനാൻ, അനൂപ് തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മാധ്യമ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ, മാധ്യമപ്രവർത്തന രംഗത്തെ തന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. ദൃശ്യമാധ്യമങ്ങൾ വളരെയധികം ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും, വാർത്തകളുടെ ശരിത്തീരമറിയാനുള്ള വിശ്വാസ്യതയുള്ള ഒരേയൊരു നിലപാടാണ് ഇന്ന് പോലും പ്രിന്റ് മാധ്യമങ്ങൾക്ക് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്രങ്ങൾക്ക് ‘യൂട്ടിലിറ്റി വാല്യു’ ഉണ്ടെന്നും, വിദ്യാർത്ഥികൾക്കായി മനോരമയിലുണ്ടാക്കിയ പഠിപ്പുര പോലുള്ള വിഭാഗങ്ങൾ ഈ നിഗമനത്തിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തകളുടെ തെരഞ്ഞെടുപ്പിൽ എഡിറ്റോറിയൽ ടീം മാത്രം ചേർന്നാണ് തീരുമാനമെടുക്കുന്നതെന്നും, മാനേജ്‌മെന്റിന്റെ ഇടപെടലൊന്നുമില്ലെന്നതും അദ്ദേഹം വ്യക്തമാക്കി.

ചില വാർത്തകൾ വിശദമായി പറയാതിരിക്കാൻ മനോരമ പിന്തുടരുന്ന വ്യക്തമായ നയത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികളുടെ ആത്മഹത്യ സംബന്ധിച്ച വാർത്തകൾ സമൂഹത്തിൽ ദോഷകരമായ സ്വാധീനം ചെലുത്തുമെന്നത് മനസ്സിലാക്കി അത്തരം സംഭവങ്ങളെ പത്രം ഒഴിവാക്കാറുണ്ടെന്നും ജോസ് പനച്ചിപ്പുറം പറഞ്ഞു.

കെ.കെ. ജോൺസൺ ചോദിച്ച ഭാഷാപോഷിണിയിൽ പ്രൊഫ. കെ.ആർ. ടോണിയുടെ കവിത പ്രസിദ്ധീകരിച്ചത് ആലോചിച്ച് തന്നെയാണെന്നും, അതിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വന്നതായും ജോസ് പനച്ചിപ്പുറം വ്യക്തമാക്കി.

സെൻസേഷണൽ വാർത്തകളെ കുറിച്ചും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിവരവിനിമയത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ പോലും ഇപ്പോൾ ആദ്യമായി എത്തുന്നത് സോഷ്യൽ മീഡിയയിലൂടെയായതിനാൽ പത്രങ്ങൾ അതിനെ അവഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച മാധ്യമങ്ങൾക്ക് സഹായിയാണെങ്കിലും അതിന് അഭാവമുള്ളത് ക്രിട്ടിക്കൽ ചിന്തനശേഷി ആണെന്നും, അതിനാൽ തന്നെ അത ethics ന്റെ പരിധിയിൽ അകത്തു നിന്നിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജോസ് പനച്ചിപ്പുറം കഴിഞ്ഞ 50 വർഷമായി മലയാള മനോരമയിൽ പ്രവർത്തനമനുഷ്ഠിക്കുന്നു എന്ന അപൂർവ നേട്ടത്തിനായി ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഭിനന്ദന ഫലകം അദ്ദേഹത്തിന് ഷോളി കുമ്പിളുവേലി നൽകി. കൂടാതെ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ സർട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷൻ ഡോ. ആനി പോൾ സമ്മാനിച്ചു.

ചടങ്ങിൽ ജോർജ് ജോസഫ്, ടാജ് മാത്യു, ജോർജ് തുമ്പയിൽ, പ്രിൻസ് മാർക്കോസ്, ജേക്കബ് മാനുവൽ, ബിനു തോമസ് തുടങ്ങിയ IPCNA അംഗങ്ങളും പങ്കെടുത്തു. ഷോളി കുമ്പിളുവേലി സ്വാഗതവും, ബിനു തോമസ് നന്ദിയും അറിയിച്ചു. പരിപാടിയുടെ എംസി ജോർജ് തുമ്പയിൽ ആയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button