AmericaKeralaLatest NewsNewsObituary
ന്യൂയോര്‍ക്കില്‍ ചെറുകര കൃഷ്ണക്കുറുപ്പ് അന്തരിച്ചു

ന്യൂയോര്‍ക്ക്: ആലപ്പുഴ ചെറിയനാട് ആലപ്പാട്ട് കുടുംബാംഗം ചെറുകര കൃഷ്ണക്കുറുപ്പ് (87) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച് ക്യാപ്റ്റന്‍ പദവിയില്‍ നിന്നു വിരമിച്ച ശേഷം മക്കളോടൊപ്പം ന്യൂയോര്‍ക്കില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ സരസമ്മ കുറുപ്പ്. മക്കള്‍ സുശീല്‍ കുറുപ്പ്, സുരേഷ് കുറുപ്പ്. മരുമക്കള്‍ നീന കുറുപ്പ്, ഗീത കുറുപ്പ്.
പൊതുദര്‍ശനം മേയ് 5 തിങ്കളാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യൂ ഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക് 11040) നടക്കും. സംസ്‌ക്കാരം അതേദിവസം ഉച്ചയ്ക്ക് 2 മണിക്ക് ലോംഗ് ഐലന്റ് ക്രിമേഷന്‍ കമ്പനിയില്‍ (91 ഈഡ്‌സ് സ്ട്രീറ്റ്, വെസ്റ്റ് ബാബിലോണ്‍, ന്യൂയോര്‍ക്ക് 11704) നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജയപ്രകാശ് നായര്‍: 845 507 2621.