ഹൂസ്റ്റണിൽ ബ്രിട്ടീഷ് വിദ്യാർത്ഥിനിയെ കുത്തേറ്റ് കൊലപ്പെടുത്തി

യുഎസിൽ നഴ്‌സിങ് പഠിച്ചിരുന്ന ബ്രിട്ടീഷ് വിദ്യാർത്ഥിനി എലിസബത്ത് തമിലോർ ഒഡുൻസി (23) കുത്തേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിരുദം നേടാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ടെക്‌സാസിലെ ഹൂസ്റ്റണിൽ ഒരു അപ്പാർട്ട്മെന്റിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 26ന് ഒരു ഫോണ്കോൾ ലഭിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് നിരവധി കുത്തേറ്റ പാടുകളോടെ അവരെ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
അതേസമയം, അപ്പാർട്ട്മെന്റിലെ മറ്റൊരു മുറിയിൽ കുത്തേറ്റ മുറിവുകളോടെ മറ്റൊരു വ്യക്തിയെയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ ആ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒഡുൻസിക്ക് ടാമിഡോളേഴ്‌സ് എന്ന പേരിൽ ടിക് ടോക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. യുഎസിലെ താമസാനുഭവങ്ങൾ പങ്കുവെച്ച് എത്തിയ ഈ അക്കൗണ്ടിന് ഏകദേശം 30,000 ഫോളോവേഴ്സുണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.