മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം മെയ് 10ന് ന്യൂജേഴ്സിയിൽ

ന്യൂയോർക്ക് ∙ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘അമിക്കോസ്’ നോർത്ത് ഈസ്റ്റ് റീജിയണിന്റെ നേതൃത്വത്തിൽ ന്യൂജേഴ്സിയിൽ ഒത്തുചേരൽ നടത്തപ്പെടുന്നു. മെയ് 10 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സൗത്ത് ബ്രൺസ്‌വിക്കിലെ റിസോയ് റസ്റ്റോറന്റിൽ (620 Georges Rd # 679, Monmouth Jn, NJ 08852) പരിപാടി അരങ്ങേറും.
‘മീറ്റ് ആൻഡ് ഗ്രീറ്റ്’ എന്ന പേരിൽ നടത്തുന്ന ഈ സംഗമം പഴയ കോളേജ് ദിനങ്ങളുടെ മധുരസ്മൃതികൾ പങ്കുവെക്കാനും, പുതുവ്യക്തിബന്ധങ്ങൾ ഉറപ്പിക്കാനും ലക്ഷ്യമിടുന്നതാണെന്ന് അമിക്കോസ് പ്രസിഡന്റ് സാബു തോമസ് (ചിക്കാഗോ), പിആർഒ ജിമ്മി കുളങ്ങര (ഡാലസ്) എന്നിവർ വ്യക്തമാക്കി.

നോർത്ത് ഈസ്റ്റ് റീജിയണിൽ കഴിയുന്ന എല്ലാ മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളും ഈ മനോഹര സായാഹ്നത്തിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നതായി റീജിയണൽ കോർഡിനേറ്റർ സജി ഫിലിപ്പ് അറിയിച്ചു. (ഫോൺ: 732 829 1272)