മാപ്പിന്റെ മദേഴ്‌സ് ഡേ ആഘോഷം മെയ് 10ന് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയായുടെ (മാപ്പ്) നേതൃത്വത്തിൽ ഇത്തവണയും മദേഴ്‌സ് ഡേ ആഘോഷം മെയ് 10 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ ഫിലഡൽഫിയയിലെ മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെൻററിൽ (7733 Castor Ave, Philadelphia, PA 19152) വിവിധ പരിപാടികളോടെ നടക്കും.

സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ ജെയിംസ്ടൗൺ കമ്മ്യൂണിറ്റി കോളേജിലെ സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് വകുപ്പുകൾക്ക് കീഴിലുള്ള ഇൻസ്ട്രക്ടറായ ശ്രീമതി സിബി സണ്ണി തോമസാണ് മുഖ്യാതിഥിയാകുന്നത്. ഇത്തവണത്തെ ആഘോഷങ്ങൾക്ക് വുമൺസ് ഫോറം ചെയർപേഴ്സൺ ദീപ തോമസ് നേതൃത്വം നൽകുന്നു.

മാതൃത്വത്തിന് ആദരംനൽകുന്ന ചടങ്ങ്, സമ്പന്നമായ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഡിന്നർ എന്നിവ ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, ലിജോ പി ജോർജ്, ജോസഫ് കുരുവിള (സാജൻ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി ആഘോഷങ്ങൾക്ക് സജീവമായ പിന്തുണ നൽകുന്നു. ദീപ തോമസ്, ആർട്സ് ചെയർപേഴ്സൺ അഷിത ശ്രീജിത്ത്, ഐടി എഡ്യൂക്കേഷൻ ചെയർപേഴ്സൺ ഫെയ്ത്ത് മരിയ എൽദോ, കമ്മിറ്റി അംഗങ്ങളായ ലിസി ബി തോമസ്, സോയ നായർ എന്നിവർ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
എല്ലാവരെയും ഈ ആഘോഷ പരിപാടികളിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.