കനോയിംഗ് നടത്തുന്നതിനിടെ മുതല യുടെ ആക്രമണം; 61കാരി കൊല്ലപ്പെട്ടു

ഫ്‌ളോറിഡ : ഭര്‍ത്താവിനൊപ്പം കനോയിംഗിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 61കാരിയായ സിന്തിയ ഡീക്കെം എന്ന വനിതയ്ക്ക്. ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ തടാകത്തിലായിരുന്നു ഭീകര സംഭവമെന്ന് ഫ്‌ളോറിഡ മത്സ്യ-വന്യജീവി സംരക്ഷണ കമ്മീഷന്‍ അറിയിച്ചു.
ഡാവന്‍പോര്‍ട്ടില്‍ നിന്നുള്ള സിന്തിയ കനോയിങ്ങിനിടെ 14 അടി നീളമുള്ള കനോയില്‍ ഇരിക്കുകയായിരുന്നുവെന്നും അതുവഴി വലിയ മുതല കടന്നുപോകുന്നതിനിടെ കനോയെ ആക്രമിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ കനോ നിയന്ത്രണം നഷ്ടപ്പെട്ടു രണ്ടുപേരും വെള്ളത്തിലേക്ക് വീണു. സിന്തിയ നേരിട്ട് മുതലയുടെ അടുത്തേക്ക് വീണതോടെ രക്ഷപെടാനാകാതെ മരിച്ചു.
ഭര്‍ത്താവ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുതലയുടെ അക്രമത്തിന്റെ വേഗം കാരണം ഇത് സാധ്യമായില്ല. സംഭവസ്ഥലം കിസിമ്മി തടാകത്തിനടുത്തുള്ള ടൈഗര്‍ ക്രീക്കിന് സമീപമാണെന്നും നേരത്തെ ഈ പ്രദേശത്ത് മാര്‍ച്ചില്‍ മറ്റൊരൂ സ്ത്രീക്ക് കൂടി മുതലയുടെ കടിയേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.