CrimeLatest NewsNewsOther Countries

ലഹോറിൽ സ്ഫോടനം; ബലൂച് ആക്രമണത്തിൽ 14 സൈനികർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്താന്റെ കിഴക്കൻ നഗരമായ ലഹോറിൽ ഇന്ന് ഉണ്ടായ ലഹോറിൽ ഉണ്ടായ സ്ഫോടനം പാകിസ്താനിൽ വലിയ ആശങ്കയ്ക്ക് കാരണമായി. ജിയോ ന്യൂസാണ് ആദ്യമായി ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സ്ഫോടനത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലഹോറിന്റെ മധ്യഭാഗത്താണ് സംഭവമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂരം’ എന്ന യുദ്ധാക്രമണത്തിൽ പഞ്ചാബിലെ രണ്ട് ഭീകരപരിശീലന കേന്ദ്രങ്ങൾ തകർക്കപ്പെട്ടതിന് പിന്നാലെയാണ് ലഹോറിൽ ഈ സ്ഫോടനമെന്ന് സംശയിക്കപ്പെടുന്നു. അതിനൊപ്പം, ലഹോറിൽ ഇന്ത്യക്കെതിരെ പാകിസ്താൻ സൈന്യം വലിയ പടയൊരുക്കം നടത്തുന്നതിന്റെയും റിപ്പോർട്ടുകൾ ഉണ്ട്. രാജ്യത്തെ ആണവായുധ കമാൻഡും ഉയർന്ന ജാഗ്രതയിലാണ്.

ഇതിന് സമാന്തരമായി, പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടു. ബോളാനും കെച്ചും എന്നിടങ്ങളിലായാണ് രണ്ട് വ്യത്യസ്ത ആക്രമണങ്ങൾ നടന്നത്.

ബലൂച് ലിബറേഷൻ ആർമിയുടെ സ്‌പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് ആണ് ബോളാനിൽ നിയന്ത്രിത ഐഇഡി ഉപയോഗിച്ച് സൈനിക വാഹനത്തെ ലക്ഷ്യമാക്കി ആക്രമിച്ചത്. സ്ഫോടനത്തിൽ വാഹനം പൂര്‍ണമായും തകർന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

കിഴക്കൻ അതിർത്തിയിൽ ഇന്ത്യയുമായി ഏറ്റുമുട്ടൽ നിലനില്ക്കുമ്പോൾ പടിഞ്ഞാറൻ ഭാഗത്തുള്ള ബലൂച് പ്രവിശ്യയിൽ രൂക്ഷമായ സംഘർഷം തുടരുന്നത് ഷെഹബാസ് ഷെരീഫ് സർക്കാരിന് പുതിയ തലവേദനയായി മാറുകയാണ്.

Show More

Related Articles

Back to top button