AmericaAssociationsFOMAKeralaLatest NewsNews

ഫോമയിൽ രണ്ട് പുതിയ മലയാളി സംഘടനകൾക്ക് അംഗത്വം; അംഗസംഖ്യ 90 ആയി

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി അസോസിയേഷനുകളുടെ കേന്ദ്ര സംഘമായ ഫോമയിൽ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) പുതിയതായി രണ്ടു സംഘടനകൾക്ക് കൂടി അംഗത്വം നൽകി. ഇതോടെ ഫോമയുടെ അംഗസംഖ്യ തൊണ്ണൂറിൽ എത്തി.

ഗ്രേയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷനും (പ്രസിഡന്റ്: ജിതേഷ് ചുങ്കത്ത്), നയാഗ്ര പാന്തേഴ്സും (പ്രസിഡന്റ്: ഡെന്നി കണ്ണൂക്കാടൻ) ആണ് പുതിയ അംഗ സംഘടനകൾ. ഫോമാ ചെയർമാൻ വിജി ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ക്രെഡൻഷ്യൽസ് കമ്മിറ്റി വിശദമായ പരിശോധനകൾക്കുശേഷം ശുപാർശകൾ സമർപ്പിക്കുകയും, ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്‌തു.

പുതിയ അംഗത്വങ്ങൾ സംബന്ധിച്ച് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോ. സെക്രട്ടറി പോൾ ജോസ്, ജോ. ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ സംയുക്തമായി അറിയിച്ചു. കൂടുതൽ സംഘടനകളുടെ അപേക്ഷകൾ പരിഗണനയിൽ ഉള്ളതായും, യോഗ്യരായവർക്കു ഉടൻ അംഗത്വം നൽകുന്നതായും അവർ അറിയിച്ചു.

ഫോമയുടെ അംഗസംഖ്യ നൂറിൽ എത്തിക്കുക എന്നത് പ്രധാന ലക്ഷ്യമായി തുടരുന്നതായും, പുതിയ അംഗത്വം ലഭിച്ച സംഘടനകൾ മികച്ച പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിൽ വലിയ പങ്ക് വഹിക്കുന്നതായും ഫോമാ നേതാക്കൾ വ്യക്തമാക്കി.

Show More

Related Articles

Back to top button