വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് ശനിയാഴ്ച

ന്യു യോര്‍ക്ക് : മലയാളി സമൂഹത്തിന്റെ കണമായിട്ടും പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും നിലനില്പിനായി അഞ്ച് ദശാബ്ദങ്ങളായി പ്രവർത്തിച്ചുവരുന്ന വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് മേയ് 10 ശനിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് ആരംഭിക്കുന്നത്. വല്ഹാലയിലെ മൗണ്ട് പ്ലസന്റ് കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടിക്ക് വേദിയാകുന്നത് (125 ലോസാഡ്രൈവ്, വല്ഹാല, ന്യൂയോര്‍ക്ക് – 10595).
വെസ്റ്റ്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ വികാരി ഫാ. പോള്‍ ചെറിയാനാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. കുടുംബസമേതം പങ്കെടുക്കാനായി ഏര്‍പെടുത്തിയിരിക്കുന്ന ഈ പരിപാടിയില്‍ ശ്രദ്ധേയമായ കലാപരിപാടികളും വൈവിധ്യമാര്‍ന്ന ഭക്ഷണസൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വാദ്യകരമാകുന്ന രീതിയിൽ ഒരുക്കുന്ന ആഘോഷം കേരളീയ സംസ്കാരത്തിന്റെ ഉജ്ജ്വല ദര്‍ശനമാവും.