ന്യൂയോർക്കിൽ നടുവില്ലം കുടുംബ സംഗമം മേയ് 10-ന്

ന്യൂയോർക്ക്: പത്തനംതിട്ടയിലെ അയിരൂർ നടുവില്ലം കുടുംബയോഗത്തിന്റെ ന്യൂയോർക്ക് ചാപ്റ്റർ കുടുംബ സംഗമം മേയ് 10-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ദിൽബാർ ഇന്ത്യൻ റസ്റ്ററന്റിൽ (ഫ്ലോറൽ പാർക്ക്, ബല്ലെറോസ്) നടക്കും. ഈ വർഷം കേരളത്തിൽ നിന്ന് അമേരിക്കൻ സന്ദർശനാർഥം എത്തുന്ന കുടുംബയോഗം പ്രസിഡന്റ് റവ. ഡോ. ഫാ. ചെറിയാൻ കോട്ടയിലിന് ന്യൂയോർക്ക് ചാപ്റ്റർ സ്വീകരണം നൽകും.
പ്രതിവർഷം സംഘടിപ്പിക്കുന്ന ഈ സംഗമം മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാരെയും ആദരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. കൂടാതെ, 75 വയസ്സ് പൂർത്തിയാക്കിയ മുതിർന്നവർക്ക് ആദരവും, കഴിഞ്ഞ വർഷം വിവാഹിതരായവർക്കും പുതിയ കുടുംബജീവിതം ആരംഭിക്കാൻ പോകുന്ന യുവാക്കളെ ആശംസിക്കുകയും ചെയ്യും.
എല്ലാ അയിരൂർ നടുവില്ലം കുടുംബാംഗങ്ങളും സമയത്തിന് ശേഷം ഇല്ലാതെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ചാപ്റ്റർ പ്രസിഡന്റ് സി. വി. സൈമൺകുട്ടി അഭ്യർത്ഥിച്ചു.
വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നവർ:
സി. വി. സൈമൺകുട്ടി (President): 516-987-0596
എം. തോമസ് (Vice President): 917-741-1747
സാജു ഡേവിഡ് (Secretary): 516-581-4365
അനിൽ മാത്യു (Trustee): 516-996-6065
അബ്രഹാം സി. അബ്രഹാം (തമ്പി): 516-554-1948