ലോകത്തിൻ്റെ പുതിയ ആത്മീയ നേതാവ് മാർപാപ്പ ലിയോ പതിനാലാമൻ

വത്തിക്കാൻ സിറ്റിയിൽ പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തു. യുഎസിലെ കര്‍ദിനാള്‍ റോബര്‍ട്ട് പ്രിവോസ്റ്റ് (പ്രായം 69) ആണ് പുതിയ മാർപാപ്പയായത്. അദ്ദേഹം ‘ലിയോ പതിനാലാമൻ’ എന്ന പേരാണ് സ്വീകരിച്ചത്. ചരിത്രത്തിലാദ്യമായി അമേരിക്കയിൽ നിന്നുള്ള മാർപാപ്പ എന്ന ഖ്യാതിയോടെയാണ് ലിയോ പതിനാലാമൻ സഭയെ നയിക്കാൻ എത്തുന്നത്. യുഎസിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ആണ് ലൂയി 14 എന്ന പേര് സ്വീകരിച്ചത്.കാർദിനാള്മാരുടെ കോൺക്ലേവിൽ നാലാമത്തെ വോട്ടെടുപ്പിലാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പ് നടത്തിയ സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയരുന്നത് പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് ലോകത്തെ അറിയിക്കപ്പെട്ടു. ഏറ്റവും മുതിർന്ന കാർദിനാൾ ഡീക്കൻ ഫ്രഞ്ചുകാരനായ ഡൊമിനിക് മാംബെർട്ടി “ഹബേമുസ് പാപ്പം” (നമുക്ക് പാപ്പയെ ലഭിച്ചിരിക്കുന്നു) എന്ന് പ്രഖ്യാപിച്ച് ലോകത്തെ അറിയിച്ചു.
തുടർന്ന്, നിയുക്ത മാർപാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായിലെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു. റോമാ നഗരത്തിനും ലോകം മുഴുവൻ ഉർബി എത്ത് ഓർബി ആശിർവാദം നൽകുകയും ചെയ്തു.
ഇതുവരെ മൂന്ന് റൗണ്ടുകളിലായി 133 കാർദിനാൾമാർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആദ്യ ദിവസം നടന്ന വോട്ടെടുപ്പുകൾ അനിശ്ചിതത്വത്തിൽ അവസാനിച്ചു. ഇന്ന് നടന്ന മൂന്നാമത്തെ റൗണ്ടിലാണ് വെളുത്ത പുക ഉയർന്നത്, അതിലൂടെ പുതിയ ആത്മീയ നേതാവിന്റെ തിരഞ്ഞെടുപ്പ് ഉറപ്പായി.