ഐപിഎല്‍ മെയ് 17 ന് വീണ്ടും ആരംഭിക്കും; ഫൈനല്‍ ജൂണ്‍ 3ന്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടർന്ന് ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ വീണ്ടും ആരംഭിക്കാൻ തീരുമാനമായി. മെയ് 17 മുതലാണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ശേഷിക്കുന്ന പതിനേഴു മത്സരങ്ങള്‍ ബെംഗളൂരു, ജയ്പൂര്‍, ഡല്‍ഹി, ലഖ്‌നൗ, മുംബൈ, അഹമദാബാദ് എന്നീ ആറ് നഗരങ്ങളിലായി നടത്തും.
മത്സരങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്ര സര്‍ക്കാരുമായി നടന്ന നിരന്തര ചർച്ചകളും സുരക്ഷാ ഏജന്‍സികളുടെ അംഗീകാരം കിട്ടിയതുമാണ്. ആരാധകര്‍ക്ക് ഏറെ കാത്തിരിപ്പായിരുന്ന തീരുമാനം ആണ് ഇത്.
ഷെഡ്യൂളിൽ ചെറിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. രണ്ട് ഞായറാഴ്ചകളിലായി ഓരോ ദിവസവും രണ്ട് മത്സരം വീതം നടക്കും. പ്ലേഓഫ് മത്സരങ്ങളും ഫൈനലും മുമ്പ് നിശ്ചയിച്ച തീയതികളിൽ നിന്നും മാറ്റപ്പെട്ടിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂളിനുസരിച്ച്, മെയ് 29ന് ക്വാളിഫയര്‍ 1, മെയ് 30ന് എലിമിനേറ്റര്‍, ജൂണ്‍ 1ന് ക്വാളിഫയര്‍ 2, ജൂണ്‍ 3ന് ഫൈനല്‍ എന്നിങ്ങനെയാണ് അന്തിമ ഘട്ടം നടക്കുക.
ഐപിഎല്‍ ആരാധകര്‍ക്കായി വീണ്ടും തിരക്കേറിയ ദിനങ്ങള്‍ക്ക് തുടക്കമാകുകയാണ്. ടീമുകള്‍ അതാത് നഗരങ്ങളിലേക്ക് തിരിച്ച് പോരാട്ടത്തിനൊരുങ്ങുകയാണ്. ഒരുമിച്ചുള്ള പ്രാർത്ഥനയും ആവേശവുമാണ് ഇനി മുന്നിലുള്ളത്.