വാഴമുട്ടത്ത് വൽസ പീറ്റർ (79) അന്തരിച്ചു

ഡാലസ് : വാഴമുട്ടം കളത്തൂരെത്ത് വീട്ടിൽ പരേതനായ ടി.എം. ഫിലിപ്പിന്റെ ഭാര്യയും പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഏറെക്കാലം അധ്യാപികയായിരുന്ന വൽസ പീറ്റർ (79) അന്തരിച്ചു.
വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്സ് വലിയ പള്ളിയുടെയും ഇടവകാംഗയായിരുന്ന അവർക്കു മൂന്നു മക്കളാണ്: ജോർജ് മാത്യു ഫിലിപ്പ് (എറണാകുളം), ലിൻസ് പീറ്റർ ഫിലിപ്പ് (ഡാലസ് സെന്റ് പോൾസ് മക്കിന്നി അംഗം), ജെയ്സ് ജോഷ്വ ഫിലിപ്പ് (ബെംഗളൂരു). മരുമക്കൾ: ജീന ജോർജ്, രശ്മി ജേക്കബ് കോശി (ഡാലസ്), മിനു രാജൻ (ബെംഗളൂരു).
സഹോദരങ്ങൾ: പരേതയായ വി.പി സാറാമ്മ, പരേതനായ ഡി.ഇ.ഒ. വി.പി പൗലോസ് (എറണാകുളം), ഹെഡ്മാസ്റ്റർ ആയിരുന്ന പരേതനായ വി.പി ജോർജ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എൻ. പറവൂർ), മലേൽക്കുരിശ് ദയറിൽ സേവനമനുഷ്ഠിച്ച റവ. ഫിനെഹാസ് റമ്പാൻ (പരേതൻ), നാൻസി പീറ്റർ (രാജർഷി മെമ്മോറിയൽ ഹൈസ്കൂൾ).
കൊച്ചുമക്കൾ: ബെഹനാം ഫിലിപ്പ് ജോർജ്, ഗ്രിഗറി ഫിലിപ്പ് പീറ്റർ, ബെഞ്ചമിൻ ജേക്കബ് പീറ്റർ, ഹന്ന സൂസൻ ജോഷ്വ, സാറ ജോഷ്വ. സംസ്കാര വിശദതകൾ പിന്നീട് അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ലിൻസ് ഫിലിപ്പ് – 019168069235.