ഖത്തറിന്റെ രാജഭക്തി: അമേരിക്കന്‍ പ്രസിഡന്റിന് ബോയിങ് 747 സമ്മാനമായി; പുതിയ എയര്‍ ഫോഴ്‌സ് വണ്‍ ഇനി ഇതായേക്കും

വാഷിംഗ്ടണ്‍: ഖത്തര്‍ നല്‍കിയ ആഡംബര ബോയിങ് 747 വിമാനമാണ് യുഎസ് പ്രസിഡന്റ് ഇനി ഔദ്യോഗിക യാത്രയ്ക്കായി ഉപയോഗിക്കാനിരിക്കുന്ന പുതിയ എയര്‍ ഫോഴ്‌സ് വണ്‍ ആകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. മുമ്പ് ഖത്തര്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വിമാനമായി ഉപയോഗിച്ചിരുന്ന ഈ വിമാനം ഇപ്പോള്‍ യുഎസ് പ്രതിരോധ വകുപ്പ് ഔദ്യോഗികമായി ഏറ്റെടുത്തതോടെയാണ് ഈ തീരുമാനമെന്ന സൂചനകള്‍ റിപ്പോര്‍ട്ടുകളിലുണ്ട്.
ഇത് സംബന്ധിച്ച നടപടികള്‍ യു.എസ്. എയര്‍ ഫോഴ്‌സ് ഔദ്യോഗികമായി ആരംഭിച്ചു. പ്രസിഡന്റിന് ഇപ്പോള്‍ ഉപയോഗിക്കുന്ന രണ്ട് എയര്‍ ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ ഏകദേശം 35 വര്‍ഷങ്ങളായി സേവനത്തിലുണ്ട്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖത്തര്‍ നല്‍കിയ പുതിയ വിമാനം 13 വര്‍ഷത്തെ പഴക്കമേയുള്ളൂ. അതിനെ ആധുനികമായി പുതുക്കി ഉപയോഗയോഗ്യമാക്കുന്നതിന് ഏകദേശം 100 കോടി ഡോളര്‍ ചിലവാക്കേണ്ടിവരുമെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.
ഈ മാറ്റം അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷയും സൗകര്യവുമാണ് മുൻനിർത്തിയുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഖത്തറിന്റെ ഈ നീക്കം രാജ്യാന്തര രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ സൗഹൃദചിഹ്നമായി വിലയിരുത്തപ്പെടുന്നു.