AmericaCrimeLatest NewsNews

അമേരിക്കയിലേക്ക് അപകടകരമായ ഫംഗസ് കടത്താൻ ശ്രമം: രണ്ട് ചൈനീസ് പൗരന്മാർക്കെതിരെ കേസെടുത്ത് യു.എസ്. അധികൃതർ

അമേരിക്കയിലേക്ക് അത്യന്തം അപകടകരമായ ഫംഗസ് കടത്താൻ ശ്രമിച്ച കേസിൽ രണ്ട് ചൈനീസ് പൗരന്മാർക്കെതിരെ യു.എസ്. സർക്കാരിന് കീഴിലുള്ള ഫെഡറൽ അധികൃതർ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നു. മിഷിഗണിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് പുറത്തുവിട്ട വിവരമനുസരിച്ച്, 33കാരനായ യുങ്കിംഗ് ജിയാനും 34കാരനായ സുൻയോങ് ലിയുവും ആണ് കേസിലെ പ്രതികൾ.

വൈദ്യശാസ്ത്ര പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നതിന് പേരിൽ ജിയാന്റെ കാമുകൻ ലിയു, മിഷിഗൺ സർവകലാശാലയിലെ ലബോറട്ടറിയിലേക്ക് ഫംഗസ് കൊണ്ടുവരാൻ ശ്രമിച്ചെന്നാണ് കേസ് രേഖകളിൽ പറയുന്നു. ഇക്കാര്യം ലിയു അമേരിക്കൻ അതോറിറ്റികൾക്ക് മറച്ചുവെച്ചുവെന്നും, ഇത്തരം ഭീഷണികളോടുള്ള രാജ്യ സുരക്ഷയുടെ പ്രശ്‌നങ്ങളെ അവഗണിച്ചുവെന്നും അധികൃതർ ആരോപിക്കുന്നു.

‘ഫ്യൂസേറിയം ഗ്രാമിനേരം’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഫംഗസ് ഗോതമ്പ്, അരി, ബാർലി, ചോളം തുടങ്ങിയ പ്രധാന ഭക്ഷ്യവിളകൾക്ക് വലിയ നാശം വിതയ്ക്കുന്ന ഒന്നാണ്. ഭക്ഷണത്തിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ ഗുരുതരമായ കരളരോഗങ്ങൾക്കും ഇത് കാരണമാകാം. അമേരിക്കൻ അധികൃതർ ഈ ഫംഗസിനെ ഒരു ബയോ ടെററിസ്റ്റ് ആയുധമായി തന്നെ കണക്കാക്കുന്നുണ്ട്.

ചൈനയിലെ അപകടകരമായ രോഗകാരികളെക്കുറിച്ചുള്ള ഗവേഷണത്തിന് ജിയാൻ ചൈനീസ് സർക്കാരിൽ നിന്നുള്ള ധനസഹായം സ്വീകരിച്ചുവെന്നും, അവർ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമാണെന്നും അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ ഈ സംഭവം രാജ്യാന്തര തലത്തിൽ തന്നെ ആശങ്കകൾ ഉയർത്തുന്ന ഒരു ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ്.

Show More

Related Articles

Back to top button