ഓക്‌ലഹോമ : വടക്കൻ ഓക്‌ലഹോമയിലെ ഒരു വീടിനകത്ത് ഉണ്ടായ തർക്കം രൂക്ഷമായി മാറിയതിന്റെ ഭാഗമായി 34 വയസ്സുള്ള ഡിറ്റർ ഗോൺസാലസ് കുത്തേറ്റ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ അവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ ഫലിക്കാതെ അദ്ദേഹം മരിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് 13യും 15യും വയസ്സുള്ള രണ്ട് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ 13 കാരനാണ് ഗോൺസാലസിനെ കുത്തി കൊന്നത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇരുവരും ഇപ്പോൾ ജുവനൈൽ തടങ്കൽ കേന്ദ്രത്തിലാണ്.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിന് അന്വേഷണം തുടരുകയാണ്.














































