AmericaCrimeLatest NewsNewsObituary

മിനസോട്ടയില്‍ ഡെമോക്രാറ്റ് നേതാവും ഭര്‍ത്താവും വെടിയേറ്റ് മരിച്ചു; മറ്റൊരു നേതാവിനും ഭാര്യയ്ക്കും ഗുരുതര പരുക്ക്

മിനസോട്ട: യുഎസിലെ മിനസോട്ട സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം. മുന്‍ സംസ്ഥാന സ്പീക്കറും ജനപ്രതിനിധിയുമായ മെലീസ ഹോര്‍ട്മനും ഭര്‍ത്താവായ മാര്‍ക്ക് ഹോര്‍ട്മനും വെടിയേറ്റ് മരിച്ചു. സംസ്ഥാന സെനറ്റര്‍ ജോണ്‍ ഹോഫ്മനും ഭാര്യയും ഗുരുതരമായി പരുക്കേറ്റു.

പോലീസ് വേഷം ധരിച്ച അജ്ഞാതന്‍ നേരിട്ടെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഹോഫ്മന്റെ വീട്ടില്‍ എത്തിച്ചേര്‍ന്ന അക്രമി കതകില്‍ മുട്ടിവിളിച്ചു. പുറത്ത് വന്ന ഹോഫ്മനും ഭാര്യയും വെടിയേറ്റ് വീണു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനുശേഷം അടുത്തവട്ടത്തില്‍ താമസിച്ചിരുന്ന ഹോര്‍ട്മന്‍മാരുടെ വീട്ടില്‍ എത്തിയ അക്രമി അവരെയും വെടിവെച്ചുകൊന്നു. വിവരം കിട്ടിയ പൊലീസ് എത്തി വീട്ടിനുള്ളില്‍ തെരഞ്ഞപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

അക്രമിയെ സമീപത്ത് പൊലീസ് കണ്ടുവെങ്കിലും ഇയാള്‍ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടു. പൊലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആക്രമണ കാരണം വ്യക്തമല്ല. സംസ്ഥാനത്ത് വന്‍ സുരക്ഷാ ഒരുക്കങ്ങള്‍ ആരംഭിച്ചു.

Show More

Related Articles

Back to top button