AmericaCrimeLatest NewsNews

മിനസോട്ടയിലെ രാഷ്ട്രീയക്കൊല: പ്രതി വാൻസ് ബോൾട്ടർ പിടിയിൽ

മിനസോട്ട: യുഎസിലെ മിനസോട്ട സംസ്ഥാനത്ത് നടന്ന രാഷ്ട്രീയക്കൊലയിൽ ബന്ധപ്പെട്ടു ഡെമോക്രാറ്റ് പാർട്ടി നേതാവിനെയും ഭർത്താവിനെയും വെടിവച്ച് കൊന്ന വാൻസ് ബോൾട്ടർ എന്ന 57 വയസ്സുകാരനെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ടത് സംസ്ഥാന നിയമസഭയുടെ മുൻ സ്പീക്കറായ മെലീസ ഹോർട്മാനും ഭർത്താവ് മാർക് ഹോർട്സ്മാനുമാണ്.

ഇരുവരുടെയും വീടിനകത്തെത്തിയാണ് പ്രതി വെടിവച്ചത്. പിന്നീട് പൊലീസിനേയും ആക്രമിച്ച് അവിടെ നിന്ന് കടന്നുകളഞ്ഞിരുന്നു. സംഭവത്തിൽ പരുക്കേറ്റ മറ്റൊരു ഡെമോക്രാറ്റ് നേതാവും ഭാര്യയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതിയുടെ വാഹനത്തിൽ നിന്ന് മിനസോട്ടയിലെ ട്രംപ് വിരുദ്ധ നേതാക്കളുടെ പട്ടിക പൊലീസിന് ലഭിച്ചു. ഈ പട്ടികയിലുണ്ടായിരുന്ന പലർക്കും നേരിട്ടുള്ള ഭീഷണിയുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. പ്രതിയെ പിടികൂടുന്നതിനായി എഫ്ബിഐ അരലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

പ്രതിയെ ഒളിച്ചുമായിരുന്ന ഗ്രീൻ ഐലിലുള്ള വീട്ടിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show More

Related Articles

Back to top button