AmericaCrimeLatest NewsNews

ഡെവോണിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു; 31 വയസ്സുള്ള യുവതി മരിച്ചു.

എഡ്മിന്റൺ : ആൽബർട്ട സംസ്ഥാനത്തെ ഡെവോണിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 31 വയസ്സുള്ള ഒരു യുവതി മരിച്ചു.

വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഈ ദാരുണമായ സംഭവം നടന്നത്. ടൗൺഷിപ്പ് റോഡിന് സമീപം ഹൈവേ 60-ൽ വച്ചായിരുന്നു അപകടം.മൂന്ന് കാറുകൾ തമ്മിലായിരുന്നു കൂട്ടിയിടി — ഷെവർലെ സിൽവറഡോ, ടൊയോട്ട കാമ്രി, ഫോക്സ്വാഗൺ ഗോൾഫ് എന്നീ വാഹനങ്ങളാണ് തമ്മിൽ ഇടിച്ചുകയറിയത്.

യുവതി സംഭവത്തിൽ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.ആകസ്മികമായി ഉണ്ടായ അപകടമാണോ മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടോ എന്നതിനെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവരങ്ങൾ ഉടനെ പുറത്തുവിടുമെന്ന് ആർസിഎംപി അധികൃതർ അറിയിച്ചു.

Show More

Related Articles

Back to top button