
ന്യൂഡൽഹി: നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ പകർപ്പവകാശ നിയമത്തിന് കീഴിൽ വരുത്താനുള്ള തീരുമാനം പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (പിഐഐട) എടുത്തതിനെ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) സ്വാഗതം ചെയ്തു. എഐ പരിശീലനത്തിനും അതിന്റെ ആവശ്യങ്ങൾക്കുമായി മാധ്യമസ്ഥാപനങ്ങളുടെ വാർത്താ ഉള്ളടക്കം അനുമതിയില്ലാതെ ഉപയോഗിക്കുന്നത് പകർപ്പവകാശ നിയമം ലംഘിക്കുന്നതാണെന്ന് ഡിഎൻപിഎ അഭിപ്രായപ്പെട്ടു.
വാർത്താ ഉൽപാദകരുടെ അവകാശങ്ങൾ അംഗീകരിച്ച്, ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഒരു സംവിധാനം ഈ മേഖലയ്ക്ക് ആവശ്യമാണ് എന്നും അവർ ആവശ്യപ്പെട്ടു. ഇതുവഴി ഡിജിറ്റൽ വാർത്താ മാധ്യമങ്ങളുടെ വളർച്ചക്കും പിന്തുണ ലഭിക്കും.
ഡിഎൻപിഎ വാണിജ്യ മന്ത്രാലയത്തോടൊപ്പം ചേർന്ന് എഐ മോഡലുകളുടെ വികസനത്തിനും പരിണാമത്തിനും സുതാര്യവും നീതിയുക്തവുമായ വഴി കണ്ടെത്താൻ തയാറാണെന്നും അറിയിച്ചു. പുതിയ എഐ സാങ്കേതികവിദ്യ ലോകം മാറ്റിക്കൊണ്ടിരിക്കുന്ന സമയത്ത് ഉത്പാദകരുടെ സംരക്ഷണം ഉറപ്പാക്കുന്നത് വളരെ പ്രധാനമാണ്.