Latest NewsNewsPolitics

കുതിപ്പ് തുടരുന്നു: ഷൗക്കത്തിന്റെ ലീഡ് 7000 കടന്നു; സ്വരാജിന്റെ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റം, 12,000 പിന്നിട്ട് അൻവറിന്റെ വോട്ട്

നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം. 7116 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. പതിനൊന്നാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 44293 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 37077 വോട്ടും അൻവറിന് 12764 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 5066 വോട്ടും കിട്ടി. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല് പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു.

എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിനു 800 വോട്ട് ലീഡ്. കഴിഞ്ഞ തവണ 506 വോട്ടിനു എൽഡിഎഫ് ലീഡ് ചെയ്തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും ഇതേ പഞ്ചായത്തിലാണ്. 

പോത്തുകല്ല് പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. വഴിക്കടവിൽ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകൾ യുഡിഎഫിന് ലഭിക്കാതെ പോയത്. ഇപ്പോൾ ചുങ്കത്തറയാണ് എണ്ണുന്നത്. അതുകഴിഞ്ഞ് നിലമ്പൂർ നഗരസഭയിലെ വോട്ടുകൾ എണ്ണം. ഇരു മുന്നണികൾക്കും ഇവിടെ ശക്തിയുണ്ട്. കരുളായി, അമരമ്പലം പഞ്ചായത്തുകൾ ഇനി എണ്ണാനുണ്ട്. എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളാണിത്.

Show More

Related Articles

Back to top button