ടെൽ അവീവ് : ടെഹ്റാനിൽ നടന്ന ആക്രമനത്തിന് പിന്നാലെ ഇറാൻ ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം നടത്തി. ബീർഷെബയിൽ ഒരു ഏഴുനില കെട്ടിടത്തിൽ ഇറാന്റെ മിസൈൽ പതിച്ചുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇസ്രയേൽ വ്യാപക സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. പൊതു ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങാൻ സർക്കാർ ആവശ്യപ്പെട്ടു. ടെൽ അവിവ് അടക്കമുള്ള സ്ഥലങ്ങളിൽ സ്ഫോടനശബ്ദം കേട്ടതായും സുരക്ഷാ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
ഇതേസമയം, ഇസ്രയേലും ഇറാനും ഉടൻ വെടിനിർത്തൽ ധാരണയിലെത്തുമെന്ന സൂചനകളെ തുടർന്നാണ് ഈ ആക്രമണം. ഖത്തറിന്റെ ഇടപെടൽ കൊണ്ട് രണ്ടു രാജ്യങ്ങളും വെടിനിർത്തലിന് തയ്യാറാകുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ ഉടൻ പ്രഖ്യാപിക്കപ്പെടുമെന്നു നേരത്തെ അറിയിച്ചിരുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രി ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും പിൻവാങ്ങുമെന്ന നിലപാട് അറിയിച്ചു.
ഇറാൻ തിങ്കളാഴ്ച ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തൽ ചർച്ചയിലേക്ക് എത്തിയത്. എന്നാൽ, അതിനിടയിലാണ് ഈ പുതിയ ആക്രമണങ്ങൾ ഉണ്ടായത്.
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി നിലനിൽക്കുകയാണ്.















































