AmericaKeralaLatest NewsNewsObituary

കാക്കനാട്‌ അയിനിപുറത്ത്‌ മുൻ നേവി ഉദ്യോഗസ്ഥൻ വി.കെ. ജോസഫ് (79) അന്തരിച്ചു

കൊച്ചി: ഐ.എൻ.എസ് വിക്രാന്തിൽ സേവനമനുഷ്ഠിച്ച മുൻ നാവിക ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ കാക്കനാട് അയിനിപുറത്തെ വി.കെ. ജോസഫ് (79) അന്തരിച്ചു.

ഭാര്യ: മേരി. മക്കൾ: സോയ ബാബു (ഫിസിയോതെറാപ്പിസ്റ്റ്, യു.എസ്.എ), ക്യാപ്റ്റൻ ജോർജ് സോണി (സിനർജി മാരിടൈം), സോളി ജോസഫ് (അധ്യാപിക, യു.എ.ഇ). മരുമക്കൾ: ബാബു വഴിയംപലത്തുങ്കൽ (യു.എസ്.എ), ആന്റു (യു.എ.ഇ), ജിജി ജേക്കബ് വട്ടോത്തറ (ഇന്ത്യ പോസ്റ്റ്സ്).

നേവിയിലെ സേവനത്തിനിടെ സമർ സേവാ നക്ഷത്രം, പൂർവി നക്ഷത്രം, പശ്ചിമി നക്ഷത്രം എന്നിവയുള്‍പ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിരുന്നു. ശിപ്പിംഗ് മേഖലയിലും അദ്ദേഹം വർഷങ്ങളോളം സേവനം അനുഷ്ഠിച്ചു.

പിന്നീട് കൗൺസിലിംഗ് സൈക്കോളജിസ്റ്റായും, പള്ളിയിലെ മതബോധന വിഭാഗത്തിലെ ഹെഡ്മാസ്റ്ററായും, ലിറ്റർജിക്കൽ കമ്മീഷൻ അംഗമായും, സമൂഹത്തോട് ചേർന്ന് നിരവധി ദൗത്യങ്ങളിൽ പങ്കാളിയുമായും അദ്ദേഹം പ്രവർത്തിച്ചു.

സംസ്കാരം ജൂൺ 29-ന് ഞായറാഴ്ച 3 ന് കാക്കനാട് സെന്റ് കുര്യാക്കോസ് പള്ളിയിൽ നടക്കും.

Show More

Related Articles

Back to top button