KeralaLatest NewsNews
മാജിക് പ്ലാനറ്റ് ജൂലായ് 1 മുതല്‍ 14 വരെ അടച്ചിടും,എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അറിയിച്ചു.

തിരുവനന്തപുരം: കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റും ഭിന്നശേഷി കലാപരിശീലന കേന്ദ്രം ഡിഫറന്റ് ആര്‍ട് സെന്ററും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജൂലായ് 1 മുതല്‍ 14 വരെ അടച്ചിടും. 2014ല്‍ ആരംഭിച്ച മാജിക് പ്ലാനറ്റ് ഇതാദ്യമായാണ് പൂര്‍ണമായും അടച്ചുകൊണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 15മുതല്‍ ഇരുസ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അറിയിച്ചു.




