ന്യൂയോർക്ക് സിറ്റി: ഒരു പാർക്കിൽ വിശ്രമത്തിലായിരുന്ന യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസർ മോഷണശ്രമം തടയുന്നതിനിടെ വെടിയേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് നടന്നു എന്ന് അധികൃതർ അറിയിച്ചു.
ഡ്യൂട്ടിയിൽ അല്ലാതിരുന്ന ഉദ്യോഗസ്ഥനെ ലക്ഷ്യമാക്കി മോപ്പഡിൽ എത്തിയ അനധികൃത കുടിയേറ്റക്കാരൻ ആക്രമണം നടത്തുകയായിരുന്നു. ഉദ്യോഗസ്ഥൻറെ കൈയിലെ വിലപിടിച്ച ഉപകരണങ്ങൾ തട്ടാനാണ് അക്രമി ശ്രമിച്ചത്. പെട്ടെന്നുണ്ടായ സംഘർഷത്തിനിടെ അക്രമി ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് വെടിവെച്ചു.
വേദനയേറിയ പരിക്കുകൾ ലഭിച്ചെങ്കിലും, ഉദ്യോഗസ്ഥൻ ധീരതയോടെ പ്രതികരിച്ചു. സ്വന്തം തോക്കുപയോഗിച്ച് തിരിച്ചടിച്ചു. ആക്രമിയെ വെടിവെച്ച് കീഴടക്കാൻ അദ്ദേഹം സാധിച്ചു.
പോലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട് — മിഗുവേൽ ഫ്രാൻസിസ്കോ മോറ നൂനെസ് എന്ന ഡൊമിനിക്കൻ പൗരനാണ് ഇയാൾ. 2023 ഏപ്രിലിൽ ഇയാളെ ബോർഡർ പട്രോൾ അറസ്റ്റ് ചെയ്തിരുന്നുവെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കി.
വെടിയേറ്റ ഉദ്യോഗസ്ഥനെയും അക്രമിയെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഉദ്യോഗസ്ഥന്റെ ആരോഗ്യനില തൃപ്തികരമാണ്.
ജനങ്ങൾക്കിടയിൽ അതീവ പ്രശംസയ്‌ക്ക് പാത്രനാകുകയാണ് തന്റെ ജീവൻ പണയപ്പെടുത്തി പൊതുസുരക്ഷയ്ക്കായി നിലകൊണ്ട ഈ ഉദ്യോഗസ്ഥൻ.















































