ഡോ. ഗീതേഷ് തമ്പി ‘നാമം’ ( NAMAM) ട്രസ്റ്റി ബോർഡ് ചെയർ

ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയായ ‘നാമം ‘ ( NAMAM ) 2025-2028 കാലയളവിലെ ട്രസ്റ്റി ബോർഡ് ചെയർ ആയി ഡോ. ഗീതേഷ് തമ്പിയെ നിയോഗിച്ചു.
‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരാണ് 2025-2028 കാലയളവിലെ ‘നാമം’ ട്രസ്റ്റി ബോർഡ് ചെയറിനെ പ്രഖ്യാപിച്ചത്.
‘നാമം’ ട്രസ്റ്റി ബോർഡ് ചെയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഗീതേഷ് തമ്പി രൂപീകരണ കാലഘട്ടം മുതൽ ‘നാമ’ത്തിൽ അംഗമാണ്. ഡോ. ഗീതേഷ് തമ്പി സംഘടനയിൽ വിവിധ തലങ്ങളിൽ ഉത്തരവാദിത്വത്തോടെയും ഊർജ്ജസ്വലതയോടെയും പ്രവർത്തിക്കുകയും പ്രസിഡൻ്റ് പദവി അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. കറുംചെം കെമിക്കൽ സ്പെഷ്യാലിറ്റി ആൻഡ് സസ്റ്റയിനബിലിറ്റി കൺസൾട്ടിംഗ് ഫേമിൻ്റെ സി.ഇ.ഒ ആണ് നിലവിൽ ഡോ. ഗീതേഷ് തമ്പി. സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ന്യൂജേഴ്സിയിൽ അഡ്ജംഗ്റ്റ് പ്രൊഫസർ, ഇൻ്റർനാഷണൽ ഫ്ലേവേഴ്സ് ആൻ്റ് ഫ്രാഗ്രൻസ് ഇൻകോർപ്പറേറ്റിൻ്റെ റിസർച്ച് ആൻ്റ് ഡവലപ്പ്മെൻ്റ് വിഭാഗത്തിൻ്റെ ഗ്ലോബൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
‘നാമം’ ട്രസ്റ്റി ബോർഡ് ചെയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഗീതേഷ് തമ്പിയെ സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അനുമോദിച്ചു.
” ‘നാമം’ ട്രസ്റ്റി ബോർഡ് ചെയർ ആയി നിയുക്തയായ , ഡോ. ഗീതേഷ് തമ്പി വിവിധങ്ങളായ കർമ്മമേഖലകളിലും സാമൂഹ്യ സേവന രംഗത്തും ഒരു പോലെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അതല്യ വ്യക്തിത്വമാണ്. ഡോ. ഗീതേഷ് തമ്പിയുടെ അറിവും അനുഭവപരിചയവും കർമ്മോത്സുകതയും നാമത്തിൻ്റെ സന്നദ്ധ പ്രവർത്തനങ്ങളെ കൂടുതൽ വിപുലീകരിക്കുവാനും ക്രിയാത്മകമാക്കുവാനും അവസരമൊരുക്കുമെന്ന് നിസ്സംശയം പറയാം. ” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. ഗീതേഷ് തമ്പിയെ ‘നാമം’ ഭാരവാഹികളും അംഗങ്ങളും അനുമോദിച്ചു.
‘നാമം ‘ ട്രസ്റ്റി ബോർഡ് ചെയർ ആയി ഡോ. ഗീതേഷ് തമ്പിയെ നിശ്ചയിച്ചുകൊണ്ട് സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ നടത്തിയ പ്രഖ്യാപനത്തെ നാമം ഭാരവാഹികളായ പ്രദീപ് മേനോൻ ( പ്രസിഡൻ്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം (ട്രഷറർ), മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ, മാലിനി നായർ (വിമൺസ് ഫോറം ചെയർ), പ്രിയ സുബ്രഹ്മണ്യം ( കൾച്ചറൽ ചെയർ) , അബി ശിരോദ്കർ ( വെബ് ആൻ്റ് മീഡിയ ചെയർ), ഹരികൃഷ്ണൻ രാജ്മോഹൻ ( യൂത്ത് ചെയർ ), വിനോദ് കുമാർ തരോൾ (ചാരിറ്റി ചെയർ) എന്നിവർ സഹർഷം സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.
2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം’ സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം ‘ സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ് നൈറ്റ് , സ്പ്രിംഗ് ഫെസ്റ്റിവെൽ , ജീവകാരുണ്യ സന്നദ്ധ സേവനങ്ങൾ പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
https://www.namam.org




