AmericaCrimeLatest NewsNews
വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത് 1 പേര്‍ക്ക് കുത്തേറ്റു ; ആറ് പേരുടെ നിലഗുരുതരം

വാഷിംഗ്ടണ്‍: യുഎസിലെ മിഷിഗണില്‍ വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്. ആക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റതായും ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 42 വയസുള്ള ബ്രാഡ്ഫോർഡ് ജെയിംസ് ഗില്ലെ എന്നയാൾക്ക് പൊലിസ് ഭീകരവാദവും കൊലശ്രമവുമുളള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

മിഷിഗന്‍ ട്രാവേഴ്സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ ശനിയാഴ്ചയാണ് സംഭവം. സിനിമയിലെ രംഗങ്ങളെപ്പോലെ ഭയപ്പെടുത്തുന്ന സംഭവമാണ് വാള്‍മാര്‍ട്ടില്‍ അരങ്ങേറിയതെന്ന് ദൃക്സാക്ഷിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചു പുരുഷന്മാരെയും ആറു സ്ത്രീകളെയും കുത്തുകയായിരുന്നു. കുത്തേറ്റവരിൽ ഒരു വാൾമാർട്ട് ജീവനക്കാരനും ഉണ്ടായിരുന്നു താനും സഹോദരിയും വാള്‍മാര്‍ട്ടിലെ പാര്‍ക്കിങ് ലോട്ടില്‍ നില്‍ക്കുന്നതിനിടെയാണ് സമീപത്ത് പ്രശ്നങ്ങളുണ്ടായതെന്ന് യുവതി പറഞ്ഞു.




