ലബക് രൂപതയിലെ വൈദികൻ ഫാ. ചാക്കോ തടത്തിൽ (ബാബു, വയസ് 60) അന്തരിച്ചു

കൈപ്പുഴ: അമേരിക്കയിലെ ടെക്‌സസ് ലബക് രൂപതയിലെ മലയാളി വൈദികനും കൈപ്പുഴ സ്വദേശിയുമായ ഫാ. ചാക്കോ തടത്തിൽ (ബാബു, വയസ് 60) അന്തരിച്ചു. ലബക് രൂപതയിലെ സെന്റ് ജയിംസ് ചർച്ച് സെമിനോള്‍, ഔവർ ലേഡി ഓഫ് ഗാർഡ് ലൂപ്പ് ചർച്ച് സ്ലേട്ടൺ, സെന്റ് ജോസഫ് ചർച്ച് സ്ലേട്ടൺ, സെന്റ് ആൻസ് ചർച്ച് സ്റ്റാംഫോർഡ്, ഹാസ്കൽ, ലമീസ് എന്നിവിടങ്ങളിൽ വികാരിയായി സേവനം ചെയ്തിരുന്നു.
തടത്തിൽ കുടുംബാംഗമായ പരേതനായ ചാക്കോയുടെ മകനാണ് അദ്ദേഹം. സഹോദരങ്ങൾ: ചിന്നമ്മ ജോസഫ് (കുന്നെപറമ്പിൽ, കോഴ), പരേതനായ തങ്കച്ചൻ, ലീലാമ്മ ജോസഫ് (മടത്തിപ്പറമ്പിൽ, ആയാംകുടി), പരേതനായ മാത്യു.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 8.30ന് സഹോദരി റാണി സിറിയക്കിന്റെ അറക്കക്കാലായിൽ അമ്മഞ്ചേരി കന്നുകുളത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 10 മണിക്ക് വീട്ടിൽ ശുശ്രൂഷ നടക്കും. തുടർന്ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിലേക്ക് കൊണ്ടുവരും. വൈകിട്ട് 2.15ന് ശുശ്രൂഷയും 3.45ന് സംസ്കാരവും നടക്കും.




