എൻ.ആർ.ഐ.സുവർണ്ണ സംഗമം,ആഗസ്റ്റ് 22 , വെള്ളിയാഴ്ച

തിരുവനന്തപുരം: ഭാരതത്തിലും വിദേശ രാഷ്ട്രങ്ങളിലും പ്രവർത്തിക്കുന്ന 36 സംഘടനകളുടെ ഏകോപിത പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ 21-ാമത് വാർഷികവും ഇന്ത്യയിലെ പ്രഥമ പ്രവാസി സംഘടനയായ 1986-ൽ സ്ഥാപിച്ച ആൾ കേരള ഗൾഫ് റിട്ടേണീസ് ഓർഗനൈസേഷന്റെ നാൽപതാം സ്ഥാപക ദിനവും ആഗസ്റ്റ് 22 ന് വെള്ളിയാഴ്ച തിരുവനന്തപുരം തമ്പാനൂർ ഡി മോറാ ഹോട്ടലിൽ നടത്തുന്നു.അന്നേ ദിവസം ഉച്ചയ്ക്ക്‌ശേഷം രണ്ട് മണി മുതൽ സംസ്ഥാന തല കൺവെൻഷനും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള സെമിനാറും നടക്കും. വിദേശ സംഘടന പ്രതിനിധികൾ, ബാങ്ക് – സർക്കാർ ഉദ്യോഗസ്ഥർ, മടങ്ങിയെത്തിയവരുടെ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും. വൈകുന്നേരം 5.30 ന് സുവർണ്ണ സംഗമം മുൻ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻപിളള ഉത്ഘാടനം നിർവ്വഹിക്കും. സ്ഥാപക ദിനാചരണവിളംബരം മന്ത്രി ജി.ആർ. അനിൽ നടത്തും. പ്രൊഫ: പി.ജെ. കുര്യൻ അദ്ധ്യക്ഷത വഹിക്കും എം.എൽ.എ.മാരായ വി.ജോയ്,സി.കെ. ഹരീന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, മുൻമന്ത്രിവി.എസ്.ശിവകുമാർ, ടി.ശരത് ചന്ദ്രപ്രസാദ്,കരമന ജയൻ, എ.ആർ.എം അബ്ദുൽ ഹാദി അല്ലാമ, പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, കടയ്ക്കൽ രമേഷ്, ശശി.ആർ.നായർ, ഡോ. ഗ്ലോബൽ ബഷീർ, വിജയരാജമല്ലിക, കൊച്ചി കെ. എം നാസർ എന്നിവർ ആശംസകൾ അർപ്പിക്കും




