ന്യൂയോർക്ക് : യുഎസിലെ ജോർജിയ സംസ്ഥാനത്തുള്ള ഹ്യുണ്ടായ് ഫാക്ടറിയിൽ നടത്തിയ വൻ റെയ്ഡിൽ 300-ഓളം ദക്ഷിണ കൊറിയൻ പൗരന്മാരടക്കം 475 ജീവനക്കാരെ അധികൃതർ അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് നടപടിയെന്ന് വിവരം.
പിടിയിലായ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനായി പ്രത്യേക വിമാനം അയക്കുമെന്ന് ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. ഇതിനായി യുഎസുമായി ധാരണയായെന്നും സർക്കാർ അറിയിച്ചു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ദക്ഷിണ കൊറിയയുടെ വിദേശകാര്യമന്ത്രി ചോ ഹ്യാൻ നേരിട്ട് യുഎസിലേക്കു പുറപ്പെട്ടിട്ടുണ്ട്.















































