AmericaCrimeLatest NewsNews

ചാർളി കിർക്കിന്റെ കൊലയാളിക്ക് മാപ്പ് നൽകി ഭാര്യ എറിക്ക

അരിസോണ : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും ടേണിംഗ് പോയിൻ്റ് യുഎസ്എയുടെ സ്ഥാപകനുമായ ചാർളി കിർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതി ടൈലർ റോബിൻസണിന് ഭാര്യ എറിക്ക പൊതുവേദിയിൽ മാപ്പ് പ്രഖ്യാപിച്ചു.

കിർക്കിന്റെ അനുസ്മരണ ചടങ്ങിൽ പ്രസിഡന്റ് ട്രംപ് ഉൾപ്പെടെ നിരവധി പ്രമുഖർ സാക്ഷികളായിരിക്കെ, കണ്ണുനിറഞ്ഞ് എറിക്ക തന്റെ തീരുമാനത്തെ അറിയിച്ചു. “കിർക്ക് ജീവിച്ചിരുന്നുവെങ്കിൽ, ഇത്തരത്തിൽ തെറ്റു ചെയ്ത ഒരാളോട് ക്ഷമ കാണിക്കുമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഭർത്താവ് തന്റെ ജീവൻ അപഹരിച്ച വ്യക്തിയെപ്പോലെ തന്നെ വഴിതെറ്റിയ നിരവധി യുവാക്കളെ രക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നു,” – എറിക്ക പ്രസ്താവിച്ചു.

ജനസമൂഹം കൈയടിയോടെ എറിക്കയുടെ വാക്കുകളെ ഏറ്റെടുത്തു.

യൂട്ടാവാലി സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കവെ ടൈലർ റോബിൻസൺ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കിർക്ക് അവിടെത്തന്നെ മരണമടഞ്ഞു.

Show More

Related Articles

Back to top button