KeralaLatest NewsNewsPolitics

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജുഡീഷ്യൽ കമ്മീഷൻ നിയമനം തടഞ്ഞു; സർക്കാരിന്റെ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനായാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷൻ നിയോഗിച്ചത്. എന്നാൽ, 1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ഒരു കേന്ദ്ര ഏജൻസിക്കെതിരെ സംസ്ഥാന സർക്കാരിന് കമ്മീഷൻ നിയോഗിക്കാനാകില്ലെന്നായിരുന്നു ഇഡിയുടെ വാദം. ഇതോടെ മുഖ്യമന്ത്രിയുടെ നടപടി അധികാരദുരുപയോഗമാണെന്നും ഇഡി കോടതിയെ അറിയിച്ചു.

കമ്മീഷന് നിയമപരമായ നിലനില്‍പില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഇഡി വാദിച്ചു. സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, കോടതി ഇടക്കാല ഉത്തരവിലൂടെ കമ്മീഷൻ നിയമനം തടഞ്ഞിരുന്നു. ഈ ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളിയതോടെ, കമ്മീഷൻ നിയമനത്തിൽ സ്റ്റേ തുടരുമെന്ന നിലപാട് നിലനിൽക്കും.

Show More

Related Articles

Back to top button