AmericaCrimeLatest NewsNews

ഡാലസിൽ വെടിവെപ്പ്: നാലുപേർ  പരിക്കേറ്റു ആശുപത്രിയിൽ

ഡാലസ്:സൗത്ത് ഡാലസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പ് സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു , ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, തിങ്കളാഴ്ച രാത്രി ഏകദേശം 11:45-ഓടെ ബെക്സാർ സ്ട്രീറ്റിലെ (5300 ബ്ലോക്ക്) പ്രദേശത്ത് വെടിവെപ്പ് നടന്നതായാണ്  പോലീസ് നൽകുന്ന വിവരംഎല്ലാ നാലു പേരും ആശുപത്രിയിൽ ചികിൽസയിലാണ് എന്ന് ഡാലസ് പോലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് പ്രതികരിച്ചിട്ടില്ല.

Show More

Related Articles

Back to top button