ചോക്കോ മെല്‍റ്റ്‌സുമായി ഐടിസി സണ്‍ഫീസ്റ്റ് ഫന്റാസ്റ്റിക്!

വൈവിധ്യമാര്‍ന്ന ആനന്ദം വെറും 5 രൂപയ്ക്ക്
ബ്രാന്‍ഡഡ് ക്യാമ്പെയ്ന്‍ ലിങ്കുകള്‍:
1. സണ്‍ഫീസ്റ്റ് ഫന്റാസ്റ്റിക്! ചോക്കോ മെല്‍റ്റ്‌സ് – സഹോദരങ്ങള്‍ https://www.youtube.com/watch?v=cxKcC7k5h54
2. സണ്‍ഫീസ്റ്റ് ഫന്റാസ്റ്റിക്! ചോക്കോ മെല്‍റ്റ്‌സ് – യമ്മി ടോസ്റ്റ്: https://www.youtube.com/watch?v=Mq2I_QNzfAs
3. സണ്‍ഫീസ്റ്റ് ഫന്റാസ്റ്റിക്! ചോക്കോ മെല്‍റ്റ്‌സ് – യം റ്റു യമ്മി ഫ്രൂട് ബൗള്‍ : https://www.youtube.com/watch?v=32GHYw7XA7I
4. സണ്‍ഫീസ്റ്റ് ഫന്റാസ്റ്റിക്! ചോക്കോ മെല്‍റ്റ്‌സ് – യം റ്റു യമ്മി പൊറോട്ട : https://www.youtube.com/watch?v=EsYWhSERZv0
കൊച്ചി: ചോക്കോ മെല്‍റ്റ്‌സ് ബ്രാന്‍ഡില്‍ സൗകര്യപ്രദമായ പാക്കില്‍ 5 രൂപ എന്ന അവിശ്വസനീയ വിലയില്‍ രസകരമായി സ്‌ക്വീസ് ചെയ്‌തെടുക്കാവുന്ന റിച്ച് ആന്‍ഡ് സ്മൂത്ത് മോള്‍ട്ടന്‍ ചോക്കോ അവതരിപ്പിച്ച് ഐടിസി സണ്‍ഫീസ്റ്റ് ഫന്റാസ്റ്റിക്!.
സണ്‍ഫീസ്റ്റ് ഫന്റിസ്റ്റിക്! ചോക്കോ മെല്‍റ്റ്‌സ് എന്നത് തികച്ചും വ്യത്യസ്തമായ ഒരു ഉല്‍പ്പന്നമാണ്. സാധാരണ ചോക്കലേറ്റ് ബാറുകളില്‍ നിന്നു വ്യത്യസ്തമായി ഇതൊരു സ്‌ക്വീസബ്ള്‍ പാക്കിലാണ് ഒരുക്കിയിരിക്കുന്നത്. പാക്കില്‍ നിന്ന് നേരിട്ട് വലിച്ചു കുടിച്ചും ബ്രൗണീസില്‍ തൂവിയും പൊറോട്ടയിലോ ടോസ്റ്റിലോ പുരട്ടിയും ഐസ്‌ക്രീമിലും ഫ്രൂട് സലാഡിലും ഒഴിച്ചും ആസ്വദിക്കാവുന്ന വൈവിധ്യമാണ് ചോക്കോ മെല്‍റ്റ്‌സിനെ രസകരമാക്കുന്നത്. പുതുതലമുറക്കാര്‍ക്ക് എവിടെ വെച്ചും ഏത് സമയത്തും ചോക്കലേറ്റ് ആസ്വദിക്കാന്‍ സഹായിക്കുന്ന ഈ പുതിയ ഉല്‍പ്പന്നത്തിലൂടെ വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ നൂതനത്വങ്ങള്‍ അവതരിപ്പിക്കുകയെന്ന സണ്‍ഫീസ്റ്റ്-ഫന്റാസ്റ്റികിന്റെ മുന്നേറ്റവും തുടരുകയാണ്.
ദൈനംദിന യം നിമിഷങ്ങളെ യമ്മിക്കാമെന്നതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഇതിവൃത്തത്തില്‍ എഫ്‌സിബി ഉല്‍ക്ക അവതരിപ്പിക്കുന്ന പുതിയ ടിവിസികളുടെ അകമ്പടിയോടെയാണ് ചോക്കോ മെല്‍റ്റ്‌സ് എത്തിയിരിക്കുന്നത്. സഹോദരങ്ങള്‍ മാതാപിതാക്കളറിയാതെ മോള്‍ട്ടന്‍ ചോക്കോ സന്തോഷം പങ്കിടുന്നത്, ഡെസ്‌കിനിടയില്‍ ഒളിപ്പിച്ച് അടുത്ത സുഹൃത്തുക്കള്‍ ചോക്കോ മെല്‍റ്റ്‌സ് ആസ്വദിക്കുന്നത്. അമ്മയും കുഞ്ഞും ചേര്‍ന്ന് വിവിധ വിഭവങ്ങള്‍ക്ക് സ്വാദേറ്റുന്നത് തുടങ്ങിയ രസികന്‍ നിത്യജീവിത സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ ടിവിസികള്‍. ബ്രാന്‍ഡിന്റെ യം റ്റു യമ്മി എന്ന മുദ്രാവാക്യത്തിന് അടിവരയിടുംവിധം സാധാരണ സ്‌നാക്കുകളെ ആസ്വാദ്യകരമായ വിഭവങ്ങളാക്കുന്നതിന്റെ ആഹ്ലാദമാണ് ഓരോ ടിവിസിയും പങ്കിടുന്നത്.
ചോക്കലേറ്റ് ആസ്വാദനം രാജ്യത്തെ ഓരോരുത്തര്‍ക്കും എത്തിക്കാനാണ് വെറും 5 രൂപ വിലയിട്ടിരിക്കുന്ന സണ്‍ഫീസ്റ്റ് ഫന്റാസ്റ്റിക്! ചോക്കോ മെല്‍റ്റ്‌സിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐടിസി ഫുഡ്‌സ് ഡിവിഷന്‍ – കണ്‍ഫെക്ഷനറി, ചോക്കലേറ്റ്‌സ് ആന്‍ഡ് കോഫി വിപിയും മാര്‍ക്കറ്റിംഗ് തലവനുമായ അനുജ് ബല്‍സാല്‍ പറയുന്നു. ‘കോള്‍ഡ് സ്‌റ്റോറേജ് ആവശ്യമില്ലാത്ത വിപ്ലവകരമായ ഉല്‍പ്പന്നമാണ് സണ്‍ഫീസ്റ്റ് ഫന്റാസ്റ്റിക്! ചോക്കോ മെല്‍റ്റ്‌സ്. ബ്രെഡ്, റൊട്ടി, പൊറോട്ട, ഫ്രൂട്‌സ്, പാല്‍ എന്നിവയോടെല്ലാം ഒപ്പം അത് ആസ്വദിക്കാം. കൂടുതല്‍ ആസ്വാദനത്തിനായി ഉറ്റുനോക്കുന്ന ഉപഭോക്താക്കളുടെ ആഗ്രഹങ്ങളോട് ആഴത്തില്‍ പ്രതികരിക്കുന്ന കാറ്റഗറി ഇന്നവേഷനാണ് ഈ പുതിയ ഉല്‍പ്പന്നം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ക്യാമ്പെയ്‌ന്റെ സൃഷ്ടി ഏറെ ആഹ്ലാദം പകര്‍ന്നെന്നും അതുല്യമായ ഈ ഉല്‍പ്പന്നത്തിനായി സൃഷ്ടിച്ച ഈ ക്യാമ്പെയ്‌നിലൂടെ ആസ്വദാനവും വികാരവായ്പും ഒരുമിച്ചു പോകുന്നതാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും എഫ്‌സിബി ഉല്‍ക്ക നാഷനല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ സുചിത്ര ഖേലോട്ട് പറഞ്ഞു. ‘ചോക്കലേറ്റും ലളിതസുന്ദരമായ ദൈനംദിന നിമിഷങ്ങളും ചേരുമ്പോള്‍ ആളുകള്‍ക്കിടയിലെ ദൂരം എങ്ങനെ ഇല്ലാതാകുന്നുവെന്ന് ഈ ടിവിസികള്‍ കാട്ടിത്തരുന്നു,’ അവര്‍ പറഞ്ഞു.
2025 ജൂണ്‍ 1ന് വിപണിയിലെത്തിയ ഈ ഉല്‍പ്പന്നം കേരളം, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലഭ്യമാണ്. വെറും അഞ്ചു രൂപ വിലയിട്ടിരിക്കുന്നതിലൂടെ ഈ ചോക്കോ ഉല്‍പ്പന്നം ചോക്കലേറ്റ് രുചിയേയും സ്വാദിനേയും എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.





