ഡാലസ്: ഏരിയ റാപ്പിഡ് ട്രാൻസിറ്റ് (DART) ട്രെയിനിൽ കഴിഞ്ഞ ആഴ്ച നടന്ന വെടിവയ്പ് കേസിൽ 18 വയസ്സുള്ള ലാമോൺ റഷൗഡ് വിൻ II എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സാക്ഷിമൊഴികളും സുരക്ഷാ ക്യാമറ ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വെടിവയ്പ് നടന്നതിനു പിന്നാലെ പ്രതി ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട് മറ്റൊരു സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വെടിയേറ്റ് പരുക്കേറ്റ യാത്രക്കാരനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ലാമോൺ റഷൗഡ് വിൻ II ന്‌ക്കെതിരെ ഗുരുതരമായ ആക്രമണത്തിനും മാരകായുധം ഉപയോഗിച്ചതിനും കേസെടുത്തു. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.















































