KeralaLatest News

അമ്പലപ്പുഴയില്‍ സുധാകരന് മുന്നേറ്റം; പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ ലീഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിവിധ മണ്ഡലങ്ങളില്‍ ലീഡ് നിലകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. അമ്പലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയുള്ള ജി. സുധാകരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച്. സലാമിനെതിരെ മുന്നിലാണ്.

പറവൂരില്‍ ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്നീട് ലീഡ് തിരിച്ചുപിടിച്ചു. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടൈസണ്‍ മാസ്റ്റര്‍ 4638 വോട്ടുകളും വി.ഡി. സതീശന്‍ 4395 വോട്ടുകളും നേടി. രണ്ടാം റൗണ്ടില്‍ സതീശന്‍ 4532 വോട്ടുകള്‍ നേടിയപ്പോള്‍ ടൈസണ്‍ മാസ്റ്റര്‍ക്ക് 4476 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ ആകെ കണക്കില്‍ ചെറിയ വ്യത്യാസത്തില്‍ ലീഡ് നില തുടരുകയാണ്.

പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ മുന്നിലാണ്. പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനും ലീഡ് തുടരുന്നു. പാലായില്‍ ജോസ് കെ. മാണി പിന്നിലാണെന്നത് ശ്രദ്ധേയമാണ്.

ഒറ്റപ്പാലത്ത് പി.കെ. ശശിയും ഉടുമ്പന്‍ചോലയില്‍ കെ.കെ. ജയചന്ദ്രനും പിന്നിലാണ്. തിരുവല്ലയും കോഴിക്കോട് സൗത്തും ഉള്‍പ്പെടെ ചില മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റം പ്രകടമാക്കുന്നു. തവനൂരില്‍ കെ.ടി. ജലീല്‍ പിന്നിലാണ്.

അതേസമയം, ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാനും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും ലീഡ് നിലനിര്‍ത്തുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനാല്‍ വിവിധ മണ്ഡലങ്ങളിലെ ലീഡ് നിലകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അന്തിമഫലത്തിനായി രാഷ്ട്രീയ രംഗം ഉറ്റുനോക്കുകയാണെന്നും വിലയിരുത്തല്‍.

Show More

Related Articles

Back to top button