ഫെഡറൽ തട്ടിപ്പ് വെളിച്ചത്താകുമോ? ട്രംപ് എലോൺ മസ്‌കിനെ ചുമതലപ്പെടുത്തി

വാഷിംഗ്ടൺ: അമേരിക്കൻ ഫെഡറൽ ഏജൻസികളിലെ നൂറുകണക്കിന് ബില്യൺ ഡോളറിന്റെ തട്ടിപ്പ് കണ്ടെത്താനുള്ള ചുമതൽ ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്‌കിനെ ഏൽപ്പിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
“ഞങ്ങൾ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പും ദുരുപയോഗവും കണ്ടെത്താൻ പോകുന്നു. ഇതാണ് ജനങ്ങൾ എന്നെ തിരഞ്ഞെടുത്തതിന്റെ കാരണം” – ഫോക്സ് ന്യൂസിനോട് സംസാരിക്കുമ്പോൾ ട്രംപ് പറഞ്ഞു.പെന്റഗണിൽ സമഗ്ര ഓഡിറ്റ്
1 ട്രില്യൺ ഡോളറിനടുത്തെത്തുന്ന പെന്റഗൺ ബജറ്റിലെ തട്ടിപ്പുകൾ കണ്ടെത്തുന്നതിനായി സമഗ്ര ഓഡിറ്റ് നടത്താൻ ട്രംപ് മസ്‌കിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഗവൺമെന്റ് ചെലവ് കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
മസ്‌ക് എന്ന സ്വകാര്യ വ്യവസായിക്ക് ഫെഡറൽ പരിശോധനയുടെ ചുമതല ഏൽപ്പിച്ചതിൽ പ്രതിപക്ഷവും വിമർശകരും ആശങ്ക പ്രകടിപ്പിക്കുന്നു. ഗവൺമെന്റ് രഹസ്യവിവരങ്ങൾ ലംഘിക്കപ്പെടാനുള്ള സാധ്യത ഉയർന്നതായും ചിലർ ആരോപിക്കുന്നു.
എന്നിരുന്നാലും, ഫെഡറൽ ജീവനക്കാരുടെ എണ്ണവും സർക്കാരിന്റെ ചെലവും കുറയ്ക്കാനുള്ള തന്റെ തീരുമാനം മാറ്റമില്ലാതെയാവുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ അന്വേഷണത്തിൽ മസ്‌ക് സഹായികൾക്ക് ഗവൺമെന്റ് കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്കുള്ള പ്രവേശനം അനുവദിക്കുമോ എന്നത് ഇപ്പോൾ വലിയ ചർച്ചയാണ്.