റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക്? ട്രംപ് – പുടിൻ ഫോണിൽ മുക്കാൽ മണിക്കൂർ ചർച്ച നടത്തി

വാഷിംഗ്ടൺ: റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് സൂചന. യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഏകദേശം ഒന്നര മണിക്കൂർ ദീർഘവും ഫലപ്രദവുമായ ടെലിഫോൺ സംഭാഷണം നടത്തിയതായി റിപ്പോർട്ട്.യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുവരും ചർച്ച ആരംഭിക്കാൻ സമ്മതിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു. സമാധാനത്തിന് ഒരു പ്രക്രിയ രൂപീകരിക്കാൻ ദക്ഷിണേഷ്യയിൽ കൂടിക്കാഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. പുടിൻ മോസ്കോയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും, ഇരുവരും യുഎഇയിൽ നേരിട്ടുള്ള ചർച്ച നടത്തുമെന്ന് ട്രംപ് സൂചിപ്പിച്ചു.യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ, യുക്രെയ്ൻ പിടിച്ചെടുത്ത ഭൂമി തിരികെ നേടുമോ എന്നതിൽ വ്യക്തതയില്ല. ഇതിന് പുറമേ, യുക്രെയ്നിന് നാറ്റോ അംഗത്വം നൽകില്ലെന്ന നിലപാട് ട്രംപ് സ്ഥിരീകരിച്ചു.യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. “റഷ്യയിലെയും യുക്രെയ്‌നിലെയും ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!” എന്ന ആശംസയും അദ്ദേഹം പങ്കുവച്ചു.അതേസമയം, വെള്ളിയാഴ്ച മ്യൂണിക്കിൽ നടക്കുന്ന ഉച്ചകോടിയിൽ യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരുമായി യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി കൂടിക്കാഴ്ച നടത്തും.