AmericaCrimeLatest NewsNews

ഫയര്‍ ഫൈറ്ററുടെ വേഷം കെട്ടി മോഷണം; യുവാവ് അറസ്റ്റില്‍

ലോസ് ഏഞ്ചല്‍സില്‍ കാട്ടുതീ പടര്‍ന്നുപിടിച്ച അവസരം ദുരുപയോഗപ്പെടുത്തി ഫയര്‍ ഫൈറ്ററുടെ വേഷത്തില്‍ വീട്ടുകാര്‍ പലയിടത്തേക്ക് ഓടിയ സമയത്ത് മോഷണം നടത്തിയ യുവാവ് പിടിയില്‍. മാലിബു പ്രദേശത്ത് വീടുകള്‍ കൊള്ളയടിക്കുമ്പോഴാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഷെരിഫ് വകുപ്പിലെ ഉദ്യോഗസ്ഥനായ ലൂണയുടെ വിവരമനുസരിച്ച്, തീ അണക്കാനെത്തിയ ജീവനക്കാരനായി തോന്നിയ ഇയാള്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ചോദ്യം ചെയ്തപ്പോള്‍ യഥാര്‍ഥ ഫയര്‍മാനല്ലെന്ന് വ്യക്തമായതോടെ ഉടന്‍ പൊലീസിനെ അറിയിച്ചു. പിന്നീട് വീടുകള്‍ കൊള്ളയടിക്കുന്നതിനിടയില്‍ ഇയാള്‍ അറസ്റ്റിലായി. ഫോക്‌സ് ന്യൂസാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

Show More

Related Articles

Back to top button