AmericaLatest NewsNewsPolitics
നാറ്റോയുടെ മുന്നറിയിപ്പ്: യുക്രെയ്‌നെയും യൂറോപ്പിനെയും ഒഴിവാക്കാതെ സമാധാന ചർച്ച വേണം

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയിൽ യുക്രെയ്‌നെയും യൂറോപ്പിനെയും ഒഴിവാക്കാനുള്ള ശ്രമങ്ങളെതിരെ നാറ്റോ സഖ്യരാജ്യങ്ങൾ കർശനമായ നിലപാട് എടുത്തു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സമാധാന ചർച്ചയ്ക്കൊരുങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതിനെ തുടർന്ന് നാറ്റോയും യൂറോപ്യൻ നേതാക്കളും അതിനെതിരെ പ്രതികരിച്ചു.
ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി യുക്രെയ്‌നിന്റെ അംഗീകാരം കൂടാതെ യുദ്ധപരിഹാര ചർച്ച സാധ്യമല്ലെന്നും റഷ്യയുടെ ഭീഷണി അവഗണിക്കരുതെന്നും പറഞ്ഞു. യൂറോപ്പ് യുക്രെയ്‌നിന് വലിയ സൈനിക സഹായം നൽകിയ സാഹചര്യത്തിൽ അവരെ ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന് സ്വീഡൻ, എസ്തോണിയ തുടങ്ങിയ രാജ്യങ്ങളും ആവശ്യമുന്നയിച്ചു.