AmericaLatest NewsLifeStyleNewsTech

ഗ്രോക് 3 പുറത്തിറങ്ങുന്നു; ചാറ്റ്‌ജിപിടിക്കൊരു കടുത്ത വെല്ലുവിളിയെന്ന് ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ എഐ കമ്പനിയായ XAI നാളെ അവരുടെ പുതിയ എഐ ചാറ്റ്‌ബോട്ട് ‘ഗ്രോക് 3’ അവതരിപ്പിക്കുന്നു. ഇന്ത്യൻ സമയം രാവിലെ 9:30 നാണ് ഇത് പുറത്തിറങ്ങുക.മസ്‌ക് ‘ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എഐ’ എന്നാണ് ഗ്രേക് 3യെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ജനറേറ്റീവ് എഐ രംഗത്ത് ചാറ്റ്‌ജിപിടിക്ക് ശക്തമായ വെല്ലുവിളിയാകുമെന്നാണ് XAI അവകാശപ്പെടുന്നത്.

ഗ്രേക് 3യുടെ പ്രത്യേകതകൾ:
🔹 ഡിജിറ്റൽ ഡേറ്റയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കും.
🔹 വരുത്തുന്ന തെറ്റുകൾ തിരുത്തുന്നതിനുള്ള മെച്ചപ്പെട്ട സംവിധാനങ്ങൾ ഉണ്ടാകും.
🔹 കൃത്യതയും സ്ഥിരതയും ഉറപ്പാക്കും.

2015-ൽ ഓപ്പൺഎഐയുടെ സ്ഥാപകരിലൊരാളായിരുന്ന മസ്‌ക് പിന്നീട് കമ്പനിയെ വിട്ടിരുന്നു. ലാഭരഹിത സംരംഭമായി ആരംഭിച്ച ഓപ്പൺഎഐ വ്യാവസായിക മോഡലിലേക്ക് മാറിയെന്ന ആരോപണമാണ് മസ്‌ക് ഉയർത്തിയത്. ഇതിനിടെ, ഗ്രേക് 3 വൻമാറ്റമാകുമെന്ന് XAI ഉറപ്പുനൽകുന്നു.ചാറ്റ്‌ജിപിടിയെ പിന്തള്ളുമോ? അതറിയാൻ നാളത്തെ പുറത്തിറക്കലിലേക്ക് കാത്തിരിക്കുക!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button