ഡൽഹിയിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അതിരാവിലെ ഉഗ്രശബ്ദം പരിഭ്രാന്തി പരത്തി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്ന് പുലർച്ചെ 5:36ന് 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്നുണ്ടായ ഉഗ്രശബ്ദം ജനങ്ങളിൽ കൂടുതൽ പരിഭ്രാന്തി പരത്തി. പ്രഭവകേന്ദ്രം ഡൽഹിയിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഭീതിയോടെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയ ജനങ്ങൾ മൊബൈൽ ഫോണിലൂടെ ബന്ധപ്പെടുകയും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ സംശയങ്ങൾ അകറ്റി, സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ആഹ്വാനം ചെയ്തു. ഡൽഹി പൊലീസ് അടിയന്തര സേവനത്തിന് 112 നമ്പറിലേക്ക് വിളിക്കാമെന്ന് അറിയിച്ചു.ഡൽഹി ഭൂചലന സാധ്യതയുള്ള മേഖലയായതിനാൽ അടുത്തിടെയുള്ള ചൈന, അഫ്ഗാനിസ്ഥാൻ ഭൂചലനങ്ങളുടെ പ്രതിഫലനം ഇവിടെ അനുഭവപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ ഉണ്ടായ ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ചില നേരത്തേക്ക് തുറസ്സായ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നു.