AmericaLatest NewsNews

കിഴക്കൻ അമേരിക്കയിൽ മഞ്ഞുകാറ്റും പ്രളയവും; 10 പേർക്ക് ജീവൻ നഷ്ടം

വാഷിംഗ്ടൺ: കിഴക്കൻ അമേരിക്കയിൽ മഞ്ഞുകാറ്റും കനത്ത മഴയും പരക്കെ നാശം വിതച്ച് .പ്രളയത്തിൽ 10 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.കെന്റക്കിയിൽ മാത്രം കനത്ത മഴയിലും പ്രളയത്തിലും എട്ടു പേർ മരിച്ചതായി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ അമ്മയും 7 വയസ്സുള്ള കുട്ടിയും ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപ്പെട്ടു. റോഡുകളിൽ നിന്ന് മാറി നിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.വീടുകളിൽ വൈദ്യുതി മുടങ്ങുകയും കാറ്റ് വീശി തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. തെക്കുകിഴക്കൻ കെന്റക്കിയിലെ ക്ലേ കൗണ്ടിയിൽ 73 വയസ്സുള്ള ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.അമേരിക്കയിലെ വടക്കൻ സമതലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീവ്ര ശൈത്യകാലാവസ്ഥ തുടരുന്നു. ജോർജിയ, ഫ്ലോറിഡ തുടങ്ങിയ ചില സ്ഥലങ്ങളിൽ ടൊർണാഡോ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Show More

Related Articles

Back to top button