യുദ്ധം അവസാനിപ്പിക്കാമായിരുന്നു; ഉക്രെയ്‌ന്റെ പരാതി നിരസിച്ച് ട്രംപ്

വാഷിംഗ്ടണ്‍: യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ സൗദി അറേബ്യയിൽ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതിനെതിരായ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ വിമർശനത്തിന് മറുപടിയുമായി ഡോണാള്‍ഡ് ട്രംപ്.‘ഇത് മുമ്പേ തീര്‍ക്കാനായേനെ’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യുദ്ധം ആരംഭിച്ച് മൂന്ന് വര്‍ഷമായെങ്കിലും അതിനെ അവസാനിപ്പിക്കാനുള്ള ഒരു കരാറില്‍ യുക്രെയ്‌ൻ ഏര്‍പ്പെടാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.‘ചര്‍ച്ചയ്ക്ക് ഒരു സീറ്റ് ഇല്ലാത്തതിൽ ഉക്രെയ്‌ൻ അസ്വസ്ഥരാണെന്ന് ഞാൻ കേട്ടു. എന്നാൽ, അവർക്കത് നേരത്തേ ഉണ്ടായിരുന്നില്ലേ?’ എന്നായിരുന്നു ട്രംപിന്റെ നിലപാട്.യുദ്ധം അവസാനിപ്പിക്കാന്‍ താൻ ശ്രമിച്ചാൽ അതിന് കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ട്രംപ്, റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് യുഎസ് സജീവമായാണു സമീപിക്കുന്നതെന്നും, യുദ്ധം അവസാനിപ്പിക്കാൻ റഷ്യ താൽപര്യപ്പെടുന്നുവെന്നും അഭിപ്രായപ്പെട്ടു.