റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ താല്‍പര്യമെന്ന് ട്രംപ്; യുഎസ്-റഷ്യ ചര്‍ച്ചകള്‍ക്ക് പിന്നാലെ പ്രസ്താവന

വാഷിംഗ്ടണ്‍: യുഎസ്-റഷ്യ ചര്‍ച്ചകള്‍ക്ക് പിന്നാലെ, യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘര്‍ഷത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ ട്രംപ്, യുദ്ധത്തെ ‘വിവേകശൂന്യം’ എന്നും ‘അതൊരിക്കലും സംഭവിക്കേണ്ടതില്ലായിരുന്നുവെന്ന്’ ഓര്‍മിപ്പിച്ചു.യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയില്‍, തനിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടെന്നും ചര്‍ച്ചകള്‍ മികച്ചതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ‘റഷ്യ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഈ ക്രൂരത തടയണമെന്നു കാഴ്ചപ്പാടാണ്. ആയിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെടുന്നു. ഇതിനെതിരെ നടപടിയെടുക്കണം’ എന്നാണ് ട്രംപിന്റെ അഭിപ്രായം.ചര്‍ച്ചകളുടെ ഭാഗമായ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സൗദി അറേബ്യയില്‍ കൂടിക്കാഴ്ച നടത്തി. നാലുമണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ യുക്രെയ്‌നിലെ സംഘര്‍ഷം പരിഹരിക്കാനുള്ള നടപടികള്‍ ചര്‍ച്ചയായി. ഈ വിഷയത്തില്‍ ഇരുരാജ്യങ്ങളും പ്രതിബദ്ധത പ്രകടിപ്പിച്ചു. പ്രശ്‌നപരിഹാരത്തിനായി ഒരു ഉന്നതതല സംഘത്തെ നിയോഗിക്കാനും തീരുമാനം ഉണ്ടായി.